Wednesday, 4 May 2011

ആനക്കൂട്ടം


ൻപതോളം ആനകൾ നദിയിലും നദിക്കരയിലുമായി കളിച്ചുമദിച്ച് ഉല്ലസിക്കുന്നു. നീളമുള്ളൊരു വടിയുമായി രണ്ട് പാപ്പാന്മാർ മാത്രമാണ് അത്രയും ആനകളെ നിയന്ത്രിക്കുന്നത്.  ആനകൾക്ക് അടുത്തേക്ക് ചെന്നോളാൻ പാപ്പാന്മാർ ആഗ്യം കാണിച്ചു. ക്യാമറയുമായി ഞാനവർക്കടുത്തേക്ക് ചെന്നു, മതിയാവോളം പടങ്ങളെടുത്തു, അതിലൊരുത്തന്നെ തൊട്ടുതലോടി. തിന്നാൽ പറ്റിയത് വല്ലതും എന്റെ കൈയ്യിൽ ഉണ്ടോ എന്ന്, തുമ്പി വെച്ച് അവൻ എന്നെയാകെ പരതി നോക്കി.

മറ്റെല്ലാ മലയാളികളേയും പോലെ, നിറയെ ആനകളെക്കണ്ടും ആനക്കഥകൾ കേട്ടുമൊക്കെത്തന്നെ വളർന്ന ഒരാളാണ് ഞാനും. പക്ഷെ അൻപതോളം വരുന്ന ആനക്കൂട്ടത്തെ, അതും കാലിൽ ചങ്ങലയില്ലാത്ത ആനകളെ, കൈയ്യെത്തും ദൂരത്തിൽ തൊട്ടുതന്നെ കാണുന്നത് ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു. മറക്കാൻ പറ്റാത്ത നിമിഷങ്ങളിൽ ഒന്ന്.

ശ്രീലങ്കയിലെ പിന്നവള (Pinnawala) എന്ന സ്ഥലത്തെ എലിഫന്റ് ഓർഫനേജിൽ(Elephant Orphanage) നിന്ന് ഒരു കാണാക്കാഴ്ച്ച.

11 comments:

ചാക്കോച്ചി 4 May 2011 at 07:34  

Eagerly waiting for more stories and pictures from Ravanas Land

അലി 4 May 2011 at 07:35  

കൊള്ളാം...
നല്ല കാഴ്ച!

ആസാദ്‌ 4 May 2011 at 07:38  

ഏഷ്യാനെറ്റിലെ സഞ്ചാരം എന്ന പ്രോഗ്രാമില്‍ കണ്ടിരുന്നു ഈ ഒര്ഫനെജും അതിലെ ആനക്കൂട്ടത്തെയും. യഥാര്‍ത്ഥ സ്നേഹം കൊടുത്താല്‍ ഇതൊരു ജീവിയും മനുഷ്യനോടു എങ്ങിനെ ഇണങ്ങും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ആനകളുടെ അനാഥാലയം.

Naushu 4 May 2011 at 07:59  

കൊള്ളാം ... നല്ല ചിത്രം ..

sHihab mOgraL 4 May 2011 at 09:11  

ആനക്കാഴ്ച്ച മനോഹരം..

jayalekshmi 4 May 2011 at 17:17  

orphanage for elephants....?waiting for more news......

ജീവി കരിവെള്ളൂർ 4 May 2011 at 20:15  

ആനേന്റമ്മേം അപ്പനും ഓര്‍ഫനേജില്‍ കൊണ്ടിട്ടതോ , കുഴിവെട്ടി വീഴ്ത്തി മനുഷ്യജീവികള്‍ അനാധരാക്കിയതോ ? നീരൂ ജി ...

Manikandan 5 May 2011 at 20:37  

ആഹാ അപ്പോൾ ആ‍ന വിശേഷങ്ങളും ഉണ്ടോ ശ്രീലങ്കയിൽ നിന്ന്. ഇത് ശ്രീലങ്കൻ യാത്രയുടെ വിവരങ്ങൾക്കായുള്ള ആകാംഷകൂട്ടുന്നു.

മേഘമല്‍ഹാര്‍(സുധീര്‍) 19 May 2011 at 03:06  

ഈ ഓര്‍ഫനെജില്‍ നിന്ന് ദത്ത് എടുക്കാന്‍ പറ്റുമോ ?

മേഘമല്‍ഹാര്‍(സുധീര്‍) 19 May 2011 at 03:07  

ഈ ഓര്‍ ഫനെജില്‍ നിന്ന് ദത്ത് എടുക്കാന്‍ പറ്റുമോ ?

നിരക്ഷരൻ 6 July 2011 at 18:17  

ശ്രീലങ്കൻ ആന വിശേഷങ്ങൾ യാത്രാവിവരണമായി പോസ്റ്റ് ചെയ്ത് കഴിഞ്ഞിരിക്കുന്നു. ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP