Tuesday, 17 May 2011

തീവണ്ടിയാപ്പീസ്



പേരഡേനിയ തീവണ്ടിയാപ്പീസ്. 1867 ൽ ഉണ്ടാക്കിയത് എന്ന് പറയുമ്പോൾ ആരുണ്ടാക്കിയത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ?

ശ്രീലങ്കയിലെ കാൻഡി - കൊളംബോ റെയിൽ റൂട്ടിൽ നിന്ന് ഒരു കാണാക്കാഴ്ച്ച.

17 comments:

കൂതറHashimܓ 17 May 2011 at 20:14  

പ്പളും ഇത് വഴി തീവണ്ടി പോകുമോ??

നിരക്ഷരൻ 17 May 2011 at 20:22  

@ കൂതറ ഹാഷിം - തീവണ്ടി ആ വഴി ഇപ്പോഴും പോകുന്നുണ്ട്. ഞാനിത് തീവണ്ടിയിൽ ഇരുന്ന് എടുത്ത പടമാണ്. ചിത്രത്തിൽ പാളങ്ങൾ കാണുന്നില്ലേ ?

ente lokam 17 May 2011 at 20:25  

T.S.No.? കള്ളുഷാപ്പിന്റെ ഓര്മ അല്ലെ?

ഞാന്‍ AIRPORTINU വെളിയില്‍ പോയിട്ടില്ല.നമ്മുടെ നാട് പോലെ മനോഹരം എന്ന് കേട്ടിടുണ്ട്..
വിസ്തരിച്ചു എഴുതണം കേട്ടോ...

അനില്‍@ബ്ലോഗ് // anil 18 May 2011 at 04:37  

ഭായ്,
സൂക്ഷിച്ചു വക്കേണ്ടുന്ന ഒരു ചിത്രം, ചരിത്രത്തിന്റെ ശേഷിപ്പുകള്‍. നമ്മുടെ നാട്ടില്‍ നിന്ന് മിക്കവാറും എല്ലാം അപ്രത്യക്ഷമായി.
ഓഫ്‌:
ഈ ബാക്ക് ഗ്രൌണ്ട് ആയി കേള്‍ക്കുന്നത് എന്താണ് , എഫ് എം ആണോ ?

നിരക്ഷരൻ 18 May 2011 at 04:39  

@ അനില്‍@ബ്ലോഗ് // anil - പശ്ചാത്തലത്തിൽ കേൾക്കുന്നത് ദുബായ് റേഡിയോ ആണ്. ബ്ലോഗിന്റെ താഴെ അതിന്റെ വിഡ്ജെറ്റ് കാണുന്നില്ലേ ?

faisu madeena 18 May 2011 at 05:45  

പുതുക്കി പണിത് കാണും അല്ലെ ?..അതോ അന്നുണ്ടാക്കിയപ്പോ തന്നെ ഇങ്ങനെ ആയിരുന്നോ ?..

വിലപ്പെട്ട ഒരു ചിത്രം ...താങ്ക്സ് ഫോര്‍ ഷെയര്‍

Naushu 18 May 2011 at 07:42  

തീര്‍ച്ചയായും സൂക്ഷിച്ചു വെക്കേണ്ട ചിത്രം തന്നെ ...

jayalekshmi 18 May 2011 at 09:42  

creating nostalgic memories.....very rare and precious sight.........

ഏറനാടന്‍ 18 May 2011 at 17:24  

ഹോ! ഈ വഴി എക്സ്പ്രസ് ട്രെയിന്‍ പോയാല്‍ ആപ്പീസിന്റെ പോടീ പോലും കണ്ടുകിട്ടില്ല. നല്ല പടം.

sarala 19 May 2011 at 09:54  

NANNAYITTUNDU............!

sarala 19 May 2011 at 09:55  

NANNAYITTUNDU..!

Manikandan 19 May 2011 at 21:30  

ശരിക്കും സൂക്ഷിക്കേണ്ട ചിത്രം. അതുപോലെ സംരക്ഷിക്കപ്പെടേണ്ട സ്മാരകവും. ശ്രീലങ്കൻ യാത്രയുടെ വിശേഷങ്ങൾ അറിയാൻ തിടുക്കമായി.

നമ്മുടെ നാട്ടിലും ഉണ്ട് ചരിത്രപ്രാധാന്യമുള്ള രണ്ട് റെയിവേസ്റ്റേഷനുകൾ. ഒന്ന് എറണാകുളത്തുതന്നെ ഹൈക്കോടതിക്ക് സമീപമുള്ള ‘ഓൾഡ് റെയിൽ‌വേസ്റ്റേഷൻ’ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നവരെ അനുമോദിക്കാൻ മഹാത്മജി വന്നിറങ്ങിയ റെയിൽ‌വേസ്റ്റേഷൻ. ഇന്ന് അതിന്റെ കിടപ്പ് കാണേണ്ടതുതന്നെ. മുഴുവൻ കാടുപിടിച്ച്. എറണാകുളത്തുനിന്നും ബോട്ടിലാണത്രെ അദ്ദേഹം വൈക്കത്ത് എത്തിയത്. വൈക്കത്തെ ആ ബോട്ട് ജെട്ടി ഇപ്പോൾ ഉപയോഗത്തിലുണ്ടെങ്കിലും നാശോന്മുഖമാണ്.

പിന്നൊന്ന് മൂന്നാറിലെ റെയിൽ‌വേസ്റ്റേഷൻ. 1902 മുതൽ 1924 വരെ ഇതു പ്രവർത്തിച്ചിരുന്നു. 1924ലെ ഒരു വെള്ളപ്പൊക്കത്തിൽ പാളങ്ങൾ പലയിടങ്ങളിലും ഒലിച്ചുപോയി. അതോടെ ഇതും നിന്നു. ടോപ്പ് സ്റ്റേഷനിൽ ഇതിന്റെ അവശിഷ്ടങ്ങൾ ഇപ്പോളും ഉണ്ട്.

Anonymous 27 May 2011 at 00:22  

your train was very slow or there was stop even nw? the foto is nice expecting more such fotos

J.D.Charles 29 May 2011 at 07:22  

നല്ല ചിത്രം ....

J.D.Charles 29 May 2011 at 07:22  

നല്ല ചിത്രം ....

Anonymous 28 June 2011 at 16:04  

kollam...

കണ്ണന്‍ 2 July 2011 at 08:55  

നല്ല ചിത്രം...

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP