Tuesday, 8 March 2011

കടവിൽ തിരക്ക് കൂടി, കാട് മരിച്ചു.



യനാട്ടിലെ കുറുവ ദ്വീപിലേക്കുള്ള പ്രധാന കടവിന്റെ ഒരു ദൃശ്യം.

ഒരു കാടിന്റെ ഏകാന്തത സമ്മാനിച്ചിരുന്ന, അരുവിയുടെ കളകള ശബ്ദം കേട്ടിരിക്കാൻ അവസരമുണ്ടാക്കിയിരുന്ന കുറുവയിലേക്ക് ഇപ്പോൾ പോകാൻ തന്നെ തോന്നില്ല. ഒന്നൊന്നര മണിക്കൂർ തിക്കിത്തിരക്കി നിന്നാലാണ് അങ്ങോട്ടും ഇങ്ങോട്ടും കടത്ത് കടക്കാനാവുന്നത്. 125ല്‍പ്പരം പക്ഷികൾ ഉണ്ടായിരുന്ന ദ്വീപിൽ ഇപ്പോൾ കുരങ്ങുകൾ അല്ലാതെ മറ്റൊരു ജീവിയും ഇല്ല. ഒരു കാടിന്റെ അന്ത്യം എന്ന് ഒറ്റവാക്കിൽ പറയാം. എന്നാലെന്താ പെട്ടി നിറയെ പണം വീഴുന്നില്ലേ ? പണമല്ലേ നമുക്കാവശ്യം. പണത്തിന് മേലെ പരുന്തുപോലും പറക്കില്ലല്ലോ ? പിന്നല്ലേ 125 ഇനം പക്ഷികൾ.

16 comments:

നിരക്ഷരൻ 8 March 2011 at 08:14  

കുറുവയിലേക്കുള്ള സന്ദർശകരെ നിയന്ത്രിക്കണം. ഒരു ദിവസം 500 അല്ലെങ്കിൽ 800 പേർ. അതിലധികം ജനങ്ങളെ കടത്തി വിടരുത്. മുൻ‌കൂട്ടി ബുക്ക് ചെയ്ത് വരാനുള്ള സംവിധാനം ഉണ്ടാക്കണം.

അലി 8 March 2011 at 08:26  

കാടുകൾ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുന്നു. ശേഷിക്കുന്ന കാടുകൾ കൂടി മറയാൻ അധികസമയമില്ല.

Kalavallabhan 8 March 2011 at 09:22  

ഫോട്ടോ കണ്ടിട്ട് പുഴയും ചത്തിപൊങ്ങുകയാണെന്ന് തോന്നുന്നുവല്ലോ ?

the man to walk with 8 March 2011 at 10:30  

മരം മറച്ചു നില്‍ക്കുന്നത് കൊണ്ടു കാട് കാണാനാവാത്തത്‌ ഉടന്‍ തന്നെ വെട്ടി മാറ്റി പരിഹരിക്കുന്നതാണ്

Manju Manoj 8 March 2011 at 10:41  

പരിസ്ഥിതി വകുപ്പിന് ഒരു ഭീമ ഹര്‍ജി അയച്ചാലോ... കാട് നശിപ്പിക്കല്ലേ എന്നും പറഞ്ഞു....അല്ലെങ്കില്‍ സന്ദര്‍ശകരുടെ എണ്ണം കുറക്കണം എന്നെങ്കിലും....

ഷെരീഫ് കൊട്ടാരക്കര 8 March 2011 at 16:48  

കുറുവേ! നിന്നെ ഓര്‍ത്ത് ഞങ്ങള്‍ ദുഖിക്കുന്നു.

krishnakumar513 8 March 2011 at 17:46  

ഒരൊപ്പ്....

mini//മിനി 9 March 2011 at 02:33  

നശിക്കുന്ന കുറുവ ദീപിൽ ഒരു തുള്ളി കണ്ണുനിർ

Anonymous 9 March 2011 at 05:07  

ഈ താത്താമാര്‍ക്കൊന്നും വേറെ ഒരു സ്ഥലവും കണ്ടില്ലേ പോവാന്‍?

Naushu 9 March 2011 at 07:26  

<< പരിസ്ഥിതി വകുപ്പിന് ഒരു ഭീമ ഹര്‍ജി അയച്ചാലോ... കാട് നശിപ്പിക്കല്ലേ എന്നും പറഞ്ഞു....അല്ലെങ്കില്‍ സന്ദര്‍ശകരുടെ എണ്ണം കുറക്കണം എന്നെങ്കിലും....>>
നമുക്ക്‌ വേറെ എന്ത് ചെയ്യാന്‍ കഴിയും ?

Pranavam Ravikumar 9 March 2011 at 10:13  

"താന്‍ താന്‍ നിരന്തരം ചെയ്യും കര്‍മഫലം
താന്‍ താന്‍ തന്നെ അനുഭവിക്കുക എന്നെ വരൂ"

സംരക്ഷണം ഇനിയെങ്കില്‍ പ്രാവര്‍ത്തികമായാല്‍ !

jayalekshmi 9 March 2011 at 14:32  

very sad...........

Manikandan 9 March 2011 at 19:35  

ഓർമ്മയില്ലെ മനോജേട്ടാ പഴയ പരിഷത്ത് ഗാനങ്ങൾ
കാടെവിടെ മക്കളെ മേടെവിടെ മക്കളെ
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളെ
കാട്ടുപുൽത്തകിടിയുടെ വേരെവിടെ മക്കളെ...

എല്ലാം നശിക്കുന്നു. മനുഷ്യന്റെ ധനസമ്പാദനത്തിനുള്ള ത്വരയിൽ.

Inasu 5 April 2011 at 09:43  

the villain can not be named in this game, for, the game is called
"progress, prosperity, population"
Who doesn't want to have an electri
fied 'modern' house, dress up in
style (meaning European) though or
climate does not demand, have a lot
to eat, to enjoy life meaning buying up anything and everything,
in short consume? Unless we redefine the objectives of the pro-
gress we desire, this will go on. Our strip of blessed homeland is
going to face an ecological disaster already in the making. Who
can prevent it? Nobody, I think. We
can go on mourning and tearjerking
for mother nature, but none of us
is willing to change our lifestyle
first. So we are all complices to
this crime perpetrated in the name
of progress.

കീരാങ്കീരി 29 April 2011 at 19:28  

ജലദോഷം മാറ്റാന്‍ രോഗിയുടെ മൂക്ക്‌ മുറിച്ചുകളയുന്ന മുറിവൈദ്യന്മാരുടെ നാട്ടില്‍ ഇതല്ല ഇതിലപ്പുറം ഉണ്ടായാലും എന്തത്ഭുതം ?

rashidvanimal 17 February 2012 at 12:45  

ദയവു ചെയ്തു ഇപ്പോള്‍ കുരുവയിലേക്ക് ആരും പോകല്ലേ...ഒരു കുരങ്ങു പോലും അവിടെ ഇല്ല..ഗവണ്മെന്റിനു കുറച്ച കാശ ഉണ്ടാക്കാം...വേറെ ഒന്നും അവിടെ ഇല്ല..പ്രകൃതിയുടെ വരദാനം ആയിരുന്നു..ഇപ്പോള്‍ എല്ലാം പോയി...

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP