Sunday, 13 February 2011

കലാകാരൻ

പ്രകൃതിയേക്കാളും വലിയ കലാകാരൻ ആരെങ്കിലുമുണ്ടോ ?
വയനാട്ടിലെ കുറുവ ദ്വീപിൽ നിന്നൊരു ചിത്രം ആ മഹാനായ കലാകാരന്റെ വക ഇതാ....



കുറുവ ദ്വീപുകൾക്ക് ചുറ്റുമുള്ള കബനീ നദി നിറഞ്ഞൊഴുകുന്ന സമയത്ത്, വെള്ളത്തിനടിയിലുള്ള പാറകളിൽ പന്നൽ ഇലകൾ പോലുള്ള പായലുകൾ പറ്റിപ്പിടിക്കും. വേനൽക്കാലമാകുമ്പോൾ അതൊക്കെയും വെള്ളത്തിന് മുകളിൽ വരുകയും വെയിലേറ്റ് വാടിക്കരിയുകയും ചെയ്യും. കറുത്ത ഷേഡുകളിൽ കാണുന്നത് മിനുസമുള്ളതും ചെറുതായി നനഞ്ഞിരിക്കുന്നതുമായ പാറയാണ്. ദൂരെ നിന്ന് നോക്കിയാൽ ഫോസിലുകൾ ആണെന്ന് തോന്നിപ്പോകും.

11 comments:

MANIKANDAN [ മണികണ്ഠൻ ] 15 February 2011 05:29  

മനോജേട്ടാ ചിത്രം നന്നായിട്ടുണ്ട്. ഇതെന്താണെന്നുകൂടി വിശദമാക്കുമല്ലൊ.

പള്ളിക്കരയില്‍ 15 February 2011 05:39  

ഒരു വർണ്ണവിസ്മയം.
(സംഭവം എന്താണെന്നു വ്യക്തമാകുന്നുമില്ല).

നിരക്ഷരൻ 15 February 2011 05:52  

കുറുവ ദ്വീപുകൾക്ക് ചുറ്റുമുള്ള കബനീ നദി നിറഞ്ഞൊഴുകുന്ന സമയത്ത്, വെള്ളത്തിനടിയിലുള്ള പാറകളിൽ പന്നൽ ഇലകൾ പോലുള്ള പായലുകൾ പറ്റിപ്പിടിക്കും. വേനൽക്കാലമാകുമ്പോൾ അതൊക്കെയും വെള്ളത്തിന് മുകളിൽ വരുകയും വെയിലേറ്റ് വാടിക്കരിയുകയും ചെയ്യും. കറുത്ത ഷേഡുകളിൽ കാണുന്നത് മിനുസമുള്ളതും ചെറുതായി നനഞ്ഞിരിക്കുന്നതുമായ പാറയാണ്. ദൂരെ നിന്ന് നോക്കിയാൽ ഫോസിലുകൾ ആണെന്ന് തോന്നിപ്പോകും.

Kalavallabhan 15 February 2011 06:24  

ഫോസിലുകളിൽ നിന്നെണ്ണയൂറ്റുന്നവർക്ക്
കാണുന്നതെല്ലാം ഫോസിലുപോലെ..
(തമാശയാണേ..)
എണ്ണഛായ ചിത്രം പോലെ..

സുഗന്ധി 15 February 2011 08:01  

ആ മഹാനായ ചിത്രകാരനു അഭിവാദ്യങ്ങൾ

ചിറകുള്ള മാലാഖ 15 February 2011 11:06  

മനോജേട്ടാ - ഈ ബ്ലോഗിന്റെ പകര്‍പ്പവകാശം 2010 വരെ യെ ഉള്ളോ. ഇപ്പം 2011 ആയില്ലേ. ഒന്ന് പരിഷ്കരിക്കൂ അല്ലേല്‍ ആരെങ്കിലും അടിച്ചോണ്ട് പോവും സ്ഥാവര ജന്ഗമ വസ്തുക്കള്‍ എല്ലാം :)

പടം സൂപ്പര്‍.....

നീര്‍വിളാകന്‍ 15 February 2011 11:33  

പടം കിടുക്കന്‍... വിവരണമില്ലായിരുന്നെങ്കില്‍ എന്താണ് സംഭവം എന്നറിയാതെ വണ്ടറടിച്ചേനേം!!!

റീനി 21 February 2011 01:27  

വിവരണം കൊടുത്തത് നന്നായി. ഈ പടം പോസ്റ്റിയ ഉടനെ ഈ കാണുന്നത് പന്നല്‍ പോലത്തെ ചെടിയാണന്നും അത് അല്പം നനഞ പാറപ്പുറത്ത് കിടന്ന് സണ്‍ ബേത് ചെയ്ത് റ്റാനടിച്ചിരിക്കുകയാണെന്നും ഉള്ള നിഗമനത്തില്‍ എത്തിയിരുന്നു.

Google search 24 February 2011 15:07  

വളരെ മനോഹരം...:)

UNNIKRISHNAN 28 February 2011 05:00  

ugran...

Cm Shakeer(ഗ്രാമീണം) 11 March 2011 22:17  

നല്ല ചിത്രം. കഴിഞ്ഞ അവധിക്ക് ലിസ്റ്റിലുണ്ടായിരുന്നൊരു സ്ഥലമായിരുന്നു. പക്ഷേ ഒത്തുവന്നില്ല.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

പഴയ ചിത്രങ്ങള്‍

ചിത്രങ്ങള്‍ കാണുന്നവര്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My Photo
എണ്ണപ്പാടത്ത് ലോഗിങ്ങ് എഞ്ചിനീയർ ആയി കർമ്മം അനുഷ്ഠിക്കുന്നു. സഹപ്രവർത്തകർ ‘ബ്ലോഗിങ്ങ് എഞ്ചിനീയർ‘ എന്ന് ഓമനിച്ച് തുടങ്ങിയിട്ടുണ്ട്. എണ്ണ കിനിയുന്നിടമൊക്കെ‌ കർമ്മസ്ഥാനം. വീണിടം വിഷ്ണുലോകം, ലോകമേ തറവാട് എന്നൊക്കെ പറഞ്ഞാലും തെറ്റില്ല. ജിപ്സികളെപ്പോലെ സ്ഥിരമായി ഒരു വാസസ്ഥലമില്ലാതെ നാടുവിട്ട് നാട് തോറും അലഞ്ഞുകൊണ്ടുള്ള ജീവിതം. എങ്ങനായാലും മാസത്തിലൊരിക്കൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ‍‍, അറബിക്കടലിന്റെ റാണിയുടെ കൊട്ടാരത്തിലും പോകാറുണ്ട്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ അരസികനായ ഒരു നിരക്ഷരൻ‍.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP