Saturday, 9 May 2009

ഒളിമ്പിക്സ് മെഡലുകള്‍


രിചയക്കാര്‍ക്ക് ആര്‍ക്കെങ്കിലും ഒരു ഒളിമ്പിക്സ് മെഡല്‍ കിട്ടിയിട്ട്, അതൊന്ന് അടുത്ത് നിന്ന് കണ്ടിട്ട്, തൊട്ടുനോക്കി നിര്‍വൃതിയടഞ്ഞിട്ട്,......... എന്നിട്ട് ചത്താലും വേണ്ടീലായിരുന്നു.
(എന്നിട്ട് ഈ ജന്മം ചാകുമെന്ന് തോന്നുന്നില്ല്ല. )

സ്റ്റാംഫോര്‍ഡില്‍ ഒരിടത്ത് പോയാല്‍ ഒരു ഒളിമ്പിക്‍ സ്വര്‍ണ്ണമെഡലും, വെള്ളിമെഡലും കാണാന്‍ പറ്റുമെന്നറിഞ്ഞാണ് അങ്ങോട്ട് വണ്ടി കയറിയത്. സംഭവം ശരിയാണ്. സാധനം കാണുകയും അതിന്റെ കൂടെ നിന്ന് പടം പിടിക്കുകയും ചെയ്തു. ചില്ലുകൂടിനകത്തായിരുന്നതിനാല്‍ തൊട്ടുനോക്കാന്‍ മാത്രം പറ്റിയില്ല. സാരമില്ല അത്രേമെങ്കിലും സാധിച്ചല്ലോ ?!

സ്റ്റാംഫോര്‍ഡിലെ ഒരു പുരാതന പ്രഭുകുടുംബമായ ബര്‍ഗളി ഹൌസിനുള്ളില്‍(Burghley House) നിന്നെടുത്ത ചിത്രം. ലോര്‍ഡ് ബര്‍ഗളി എന്നറിയപ്പെട്ടിരുന്ന ഡേവിഡ് ആറാമനാണ് ഈ ഒളിമ്പിക്സ് മെഡല്‍ ജേതാവ്.

10 comments:

ഞാനും എന്‍റെ ലോകവും 9 May 2009 at 10:16  

നിരക്ഷരാ ഇതെനിക്ക് ശരിക്കും ഇഷ്ടമായി .ഇങ്ങിനെയെങ്കിലും കാണാന്‍ പറ്റിയല്ലോ .

...പകല്‍കിനാവന്‍...daYdreamEr... 9 May 2009 at 13:18  

മനോജേ .. മിക്കവാറും നിനക്ക് ഒരു ഒളിമ്പിക്‌ മെഡല്‍ ഉടന്‍ കിട്ടാന്‍ സാധ്യത തെളിയുന്നുണ്ട്.. ചുരുങ്ങിയ സമയം കൊണ്ട് എവിടെയല്ലാം ഓടിയെത്തുന്നു.. ഒട്ടും താമസിക്കാതെ ബ്ലോഗില്‍ അതിന്‍റെ വിവരണവും..
:)

വാഴക്കോടന്‍ ‍// vazhakodan 9 May 2009 at 14:06  

നീ എവിടെപ്പോയാലും സന്തോഷാ! ഞങ്ങളെ മറക്കില്ല എന്നത് തന്നെ സന്തോഷം. ഇപ്പൊ ദാ മെഡലുകള്‍.ഇനി എന്തെങ്കിലും ബാക്കി വെക്കാതെ ഇങ്ങോട്ട് പോന്നോട്ടെ ട്ടോ. ഒരു നാള്‍ നമുക്കും കിട്ടും മെഡല്‍, നിരാശപ്പെടല്ലേ നീരൂ.

കുമാരന്‍ | kumaran 9 May 2009 at 18:12  

ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ

പുള്ളി പുലി 10 May 2009 at 07:23  

അണ്ണാ അണ്ണന്റെ ഭാഗ്യം

ലതി 10 May 2009 at 19:12  

കൈവയ്ക്കാനിനി ഏതെങ്കിലും മേഖലയുണ്ടോ?
അഭിനന്ദനങ്ങള്‍!!!!

hAnLLaLaTh 11 May 2009 at 11:52  

മെഡല്‍ കാണുന്നെങ്കില്‍ ഇത് കാണണം...അല്ലെ..? :)

Rani Ajay 11 May 2009 at 13:59  

ഭാഗ്യവാന്‍ നേരിട്ട് കാണാന്‍ എങ്കിലും കഴിഞ്ഞല്ലോ

ശ്രീലാല്‍ 17 May 2009 at 21:39  

കമന്റെഴുതിവന്നപ്പോ ദേ,ഡേഡ്രീമര്‍ പറഞ്ഞതു തന്നെ.. :)

ഇങ്ങനെയെങ്കിലും കാണട്ടെ. ( പണ്ട് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പൊ ലോംഗ് ജമ്പില് ഞാന്‍ ഫസ്റ്റായിരുന്നു. അന്നേ ആ വഴി നോക്കിയിരുന്നെങ്കില്‍ എന്റെ വീട്ടില്‍ വന്നാ മതിയായിരുന്നു ഇപ്പൊ ഫോട്ടോയെടുക്കാന്‍ നിരന്) :)

നിരക്ഷരന്‍ 18 May 2009 at 13:04  

ഞാനും എന്റെ ലോകവും - നന്ദി :)

പകല്‍ക്കിനാവന്‍ - ബ്ലോഗ് എഴുതുന്നതിന് ഒളിമ്പിക്‍‌സ് മെഡല്‍ വന്നാല്‍ എത്ര നന്നായിരുന്നു. എങ്കില്‍ അത് ബെര്‍ളിക്കുള്ളതു തന്നെ :)

വാഴക്കോടന്‍ - കിട്ടുമായിരിക്കും അല്ല്ലേ ?

കുമാരന്‍ - കണ്ടല്ലോ ? നന്ദി :)

പുള്ളിപ്പുലി - എനിക്ക് ഒരു മെഡല്‍ കിട്ടുമ്പോള്‍ ഭാഗ്യം എന്ന് ഞാനും പറയും :)

ലതി - ഇനി നാട്ടുകാര്‍ എന്നെ കൈവെക്കാന്‍ ബാക്കിയുണ്ട്. അന്ന് ഞാന്‍ ഓടുന്ന ഓട്ടത്തിന് ഒരു മെഡല്‍ തന്നാല്‍ മതിയായിരുന്നു :)

ഹന്‍ല്ലലത്ത് - അല്ലപിന്നെ :)

റാണി അജയ് - ഒന്ന് തൊടാന്‍ കൂടെ കിട്ടിയാന്‍ ഭാഗ്യമാണെന്ന് ഞാനും കരുതിയേനേ :)

ശ്രീലാല്‍ - ഹോ കണ്ണൂര് വന്ന് മെഡല് കാണാനുള്ള ഒരു ചാന്‍സാണല്ലോ മിസ്സാക്കിക്കളഞ്ഞത് പഹയാ... :)

ഒളിമ്പിക്‍സ് മെഡല്‍ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി :)

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP