Saturday, 3 October 2009

ഇന്നു ഞാന്‍ നാളെ നീ


റവാട്ടു വീട്ടിലെ പൂന്തോട്ടത്തിലെ ആന്തൂറിയമൊന്നും പറിച്ച് വില്‍ക്കാറില്ല. അതുകൊണ്ട് ഇങ്ങനൊരു കാഴ്ച്ച കാണാനായി.

ഇന്നു ഞാന്‍ നാ‍ളെ നീ.

23 comments:

നിഷാർ ആലാട്ട് 3 October 2009 at 18:18  

നന്നായിട്ടുണ്ട് ,

അര്‍ഥവത്തായ വരിയും .

:) :).


(ആന്തൂരിയത്തിന്നു ഇപ്പൊ എന്താ വില )

alaadan

kichu / കിച്ചു 3 October 2009 at 19:40  

ഇതാ ഈ അസൂയാന്നു പറയണതേ..
വല്ല കാര്യോണ്ടോ ഇങ്ങനെ പറയാന്‍. കിളവിക്ക് ന്റെ സൌന്ദര്യം കണ്ടിട്ടേ ഒട്ടും പുടിക്കണില്ല. :)

ചാണക്യന്‍ 3 October 2009 at 21:06  

ഞമ്മക്ക തറവാടുമില്ല വീടുമില്ല അപ്പോ പിന്നെ ആന്തൂറിയം എന്ന് വിരട്ടല്ലെ നീരൂ...:):)

മാണിക്യം 3 October 2009 at 21:43  

നരച്ചു വെളുത്ത്
എന്നാലും പ്രൗഢഗംഭീരം!!

Age gracefully !!

മയൂര 3 October 2009 at 22:40  

നമ്മള്‍!!!
എനിക്കറിയേണ്ടത് മറ്റന്നാള്‍ ആരെന്നാ;)

നിരക്ഷരന്‍ 4 October 2009 at 03:09  

മയൂരാ...
നമ്മള് മറ്റന്നാള്‍ ഉള്ളി, സവാള, വെളുത്തുള്ളി...

കേട്ടിട്ടില്ലേ ‘ഉള്ളിക്കച്ചവടത്തിന് പോയി‘ എന്ന പ്രയോഗം :):)

കണ്ണനുണ്ണി 4 October 2009 at 05:12  

മറ്റന്നാള്‍ പിന്നേം ഞാന്‍ :-)

Jimmy 4 October 2009 at 05:17  

എല്ലാവര്‍ക്കും പ്രായമാകുമ്പോള്‍ ഇത് തന്നെയല്ലേ അവസ്ഥ... പിന്നെ കഴിഞ്ഞു പോയ മനോഹര നിമിഷങ്ങള്‍ എന്നും നമുക്ക് ഒരു നനുത്ത ഓര്‍മയായി മനസ്സില്‍ സൂക്ഷിച്ചുകൊണ്ട്‌ മുന്നോട്ടു പോവാം... വീണ്ടും വന്നേക്കാവുന്ന ഒരു പൂക്കാലവും പ്രതീക്ഷിച്ചു കൊണ്ട്... നമ്മളിലൂടെ അല്ലെങ്കില്‍ വരും തലമുറകളിലൂടെ...

കുക്കു.. 4 October 2009 at 05:39  

:)

രഞ്ജിത് വിശ്വം I ranji 4 October 2009 at 06:58  

നിരക്ഷരന്‍ ചേട്ടാ.. ഫോട്ടോയും അടിക്കുറിപ്പും പതിവ്പോലെ അടിപൊളി..പക്ഷെ ചുമപ്പ് ആന്തൂറിയം പ്രായമായപ്പോള്‍ നിറം പോയാണോ വെള്ള ആയത് ? എന്റെ വീട്ടീല്‍ വെള്ളപ്പൂവുണ്ടാകുന്ന ഒരു ആന്തൂറിയം നില്പ്പുണ്ടേ ..അവന്‍ ജനിച്ചപ്പോള്‍ മുതല്‍ വെള്ള തന്നെ..അതുകൊണ്ട് ഒരു സംശയം..:)
വഴക്കുണ്ടാക്കാനല്ല കേട്ടോ.. ഇവിടെ ഒരു ചര്‍ച്ച നടന്നാല്‍ ചുളുവില്‍ എന്റെ തലയില്‍ ആള്താമസം കൂടൂം..അതാണേ.

നിരക്ഷരന്‍ 4 October 2009 at 07:43  

@ രജ്ഞിത്ത് വിശ്വം - അതെ ചുവപ്പ് ആന്തൂറിയമാണ് നിറം പോയി വെള്ളയായത്. പക്ഷെ അതിന്റെ ഉള്ളിലെ കുറ്റിപോലുള്ളതിന്റെ നിറം നല്ല കടും ചുവപ്പായത് ശ്രദ്ധിച്ചോ ?

മനുഷ്യന്റെ കാര്യത്തിലും അങ്ങനാണല്ലേ ? പ്രാവമാകുന്തോറും ഉള്ളിലെ അനുഭവങ്ങള്‍ക്ക് കാഠിന്യം കൂടുന്നു. വെളിയിലുള്ളത് ചുക്കിച്ചുളിയുന്നു.

ദേ ഇത്രേം മതിയല്ലോ ചര്‍ച്ചയ്ക്ക് മരുന്നിടാന്‍ ? ഒഴിവാകാനൊന്നും നോക്കിയിട്ട് കാര്യമില്ല. തലയില്‍ ആള്‍ത്താമസം കൂടിയാല്‍ അതിനുത്തരവാദി രജ്ഞിത്ത് തന്നെ :) :)

നാട്ടുകാരന്‍ 4 October 2009 at 11:30  

കാശുള്ളവർക്ക് എന്തായാലും ആന്തൂരിയം വിൽക്കേണ്ടിവരില്ല!
ഞങ്ങളൊക്കെ അങ്ങിനെയാണോ...:):)
അതുകൊണ്ട് ആന്തൂറിയം പറിക്കാൻ തറവാട്ടിലേക്ക് വരട്ടേ.....

പാവപ്പെട്ടവന്‍ 4 October 2009 at 12:44  

പഴമയും പുതുമയും മ്മാറ്റുരക്കുമ്പോള്‍

പാവത്താൻ 4 October 2009 at 13:18  

വാര്‍ദ്ധക്യം, നരച്ച മുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് വിവശമായിരുന്നു കാണുന്നു; ചുവന്നു തുടുത്ത കൌമാരങ്ങള്‍ക്കും, യൌവ്വനങ്ങള്‍ക്കും കാലം നിര്‍ദ്ദയം ചിതയൊരുക്കുന്നത്....(ജ്യോനവന് ആദരാഞ്ജലികള്‍)

വാഴക്കോടന്‍ ‍// vazhakodan 4 October 2009 at 15:00  

നിന്നെ കാണാന്‍ എന്നെക്കാളും ചന്തമുണ്ട് ചുവന്ന പെണ്ണെ,
എന്നിട്ടെന്തേ നിന്നെ നുള്ളാന്‍ ഇന്നുവരെ വന്നില്ലാരും??

വിഷ്ണു 4 October 2009 at 19:20  

രണ്ടു പേരേം ഒരുമിച്ചു കിട്ടിയത് നന്നായി...ആന്തൂറിയം ഇങ്ങനെ പ്രായം മാറുന്നതനുസരിച്ച് നിറം മാറും എന്ന് എനിക്ക് അറിവില്ലായിരുന്നു. നന്ദി നീരു ഭായ്!!

ബിനോയ്//HariNav 5 October 2009 at 08:04  

എന്‍റെ തലയില്‍ ആള്‍ത്താമസം കൂടി. ഈ നിറം മാറ്റം പുതിയ അറിവാണ്. :)

പള്ളിക്കുളം.. 7 October 2009 at 15:16  

അതേ നിരക്ഷരോ..
ഇത് ആന്തൂറിയമാണോ അതോ പെന്തൂറിയമാണോ?

പച്ചപ്ലാവില + പഴുത്ത പ്ലാവില = 0

വേദ വ്യാസന്‍ 13 October 2009 at 13:26  

ആ നാളെയിലേയ്ക്ക് പായുന്നു നാം :)

വയനാടന്‍ 13 October 2009 at 18:09  

ഇങ്ങനെയാവും തലമുറകളൂണ്ടാവുന്നതു...

Anonymous 16 October 2009 at 13:02  

thankal oru nalla photographer koodiyanalle.........
nice snaps....
This is me Vineeth...
nd thnx for ur reply....
"ഹൃദയത്തിന്റെ വഴിയേ സഞ്ചരിക്കൂ, തലച്ചോറിന്റെ വഴികളേക്കാള്‍ പലപ്പോഴും ഹൃദയത്തിന്റെ വഴികള്‍ തന്നെയാണ് വിജയത്തിലേക്ക് ആദ്യം എത്തിച്ചേരുന്നത്."
Ithu sharikkum oru mahanubhavanet vakkukal thanne....
Jeevithathinte vazhiyilevideyenkilum vechu oru "അബ്‌ദുള്‍ ജബ്ബാര്‍" ine kandumuttumennu pratheekshichu kondu....
waiting 4 ur next blog....

Bindhu Unny 29 October 2009 at 05:36  

ഇന്നിനും ഒരു ഭംഗിയുണ്ടല്ലോ
:)

lekshmi 29 November 2009 at 20:49  

kollam...

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP