Sunday, 1 November 2009

ഗലീലിയോ തെര്‍മോമീറ്റര്‍


ബ്ലോഗര്‍ സജി തോമസ്(ഞാനും എന്റെ ലോകവും)വഴിയാണ് ഗലീലിയോ തെര്‍മോമീറ്റര്‍ പരിചയപ്പെടുന്നത്. സജിയുടെ ഗലീലിയോ തെര്‍മോമീറ്റര്‍ ‍എന്ന പോസ്റ്റ് വായിച്ച് തെര്‍മോമീറ്റര്‍ ഒരെണ്ണം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു.

1593 ല്‍ ആണ് ഗലീലിയോ ഗലീലി ഈ താപമാപിനി കണ്ടുപിടിക്കുന്നത്. വിവിധ നിറങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൊച്ചു കൊച്ചു ദ്രവസംഭരണികളും അതിനോട് ചേര്‍ന്ന് ഘടിപ്പിച്ചിട്ടുള്ള ഭാരത്തകിടുകളും അതെല്ലാം ഉള്‍ക്കൊള്ളുന്ന ചില്ലുകുഴലും ചേര്‍ന്നതാണ് 11 ഇഞ്ച് ഉയരം വരുന്ന ഈ താപമാപിനി.

ചില്ലുകുഴലിലെ ദ്രാവകത്തിന്റെ ഊഷ്മാവ് മാറുന്നതിനനുസരിച്ച് അതിന്റെ സാന്ദ്രത മാറുകയും കൊച്ചു കൊച്ചു ദ്രാവക സംഭരണികള്‍ ചില്ലുകുഴലിനകത്ത് സ്വതന്ത്രമായി മുകളിലേക്കും താഴേക്കും നീങ്ങുകയും, ഏറ്റവും സാന്ദ്രത കുറഞ്ഞ ദ്രവമുള്ള സംഭരണി മുകളിലും സാന്ദ്രത കൂടിയ ദ്രവമുള്ള സംഭരണി താഴെയും എത്തി ഒരു ടെമ്പറേച്ചര്‍ സ്കെയില്‍ ഉണ്ടാക്കപ്പെടുകയും ചെയ്യുന്നു.

ഇതിന്റെ പ്രവര്‍ത്തന തത്ത്വം കൃത്യമായി പറഞ്ഞുതരാന്‍ എനിക്കാകില്ലെങ്കിലും വിക്കിപ്പീഡിയ ആ കുറവ് നികത്തുന്നതാണ്.

3 മാസം മുന്‍പ്, തട്ടിയും മുട്ടിയും പൊട്ടിപ്പോകാതെ ഗലീലിയോ തെര്‍മോമീറ്റര്‍ ഒരെണ്ണം സ്പെയിനില്‍ നിന്ന് വിമാനം കയറ്റി നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിലെത്തിച്ച് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് അതെന്റെ കയ്യിലേല്‍പ്പിച്ച് നീര്‍ഘനിശ്വാസം വിട്ട സജിക്ക് എന്റെ ‘ഊഷ്മളമായ‘ നന്ദി.

32 comments:

കുമാരന്‍ | kumaran 1 November 2009 at 05:08  

good informative post.

പാഞ്ചാലി :: Panchali 1 November 2009 at 05:13  

ആദ്യമായാണിതിന്റെ ഫോട്ടോ കാണുന്നത്.പ്രവര്‍ത്തനം പഠിക്കാന്‍ ഞാന്‍ ഇനിയും വായിക്കേണ്ടിവരും!
:)

തൃശൂര്‍കാരന്‍..... 1 November 2009 at 05:46  

ചിത്രത്തിന് നന്ദി നിരക്ഷരാ..വളരെ ഉപകാരപ്രദമായ പോസ്റ്‌..

Anonymous 1 November 2009 at 05:46  

Informative post.

I think a small correction is required. its not the density change of liquid inside the glass balls that matters but the density change of liquid in the glass tube.

ചാണക്യന്‍ 1 November 2009 at 06:41  

അങ്ങനെ അതും കാണാനൊത്തു..നന്ദി..നീരു..

chithrakaran:ചിത്രകാരന്‍ 1 November 2009 at 08:18  

ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ പടവുകള്‍ കാണിച്ചു തന്നതിന് നിരക്ഷരനും സജിക്കും നന്ദി.

ഭായി 1 November 2009 at 08:18  

വിവരങള്‍ അറിയിച്ചതില്‍ സന്തോഷം...!
അങിനെ ഒരു പഴയ പുതിയ കാര്യവും കൂടി കണ്ടു...!!

ആശംസകള്‍!!

പാവപ്പെട്ടവന്‍ 1 November 2009 at 11:04  

ഇത് എറണാകുളം വരെ എത്തിച്ച സാഹസത്തിനു സജിക്ക് ഒരു വെടിവഴിപാട് ചെയ്യുന്നുണ്ട് .ഈ വിദൂര വിവരങ്ങള്‍ക്കും ,പരിചയപെടുത്തലുകള്‍ക്കും ഏറേ നന്ദി

പാവപ്പെട്ടവന്‍ 1 November 2009 at 11:14  

കോടതി ഗലിലിയോയിക്ക് കുറ്റം വിധിക്കുമ്പോള്‍ ശിക്ഷയില്‍ നിന്ന് ഇളവ് കിട്ടാന്‍ വേണ്ടി കോടതിയോട് ഉറക്കേ വിളിച്ചു പറഞ്ഞു ഭു‌മി പരന്നതാണന്നു. എന്നിട്ട് അടുത്ത് നിന്ന ചെറുപ്പ കാരോട് ചെറിയ ശബ്ദത്തില്‍ ലാറ്റിന്‍ ഭാഷയില്‍ "ഇപ്പര്‍സ്സി മൂവേ " എന്ന് പറഞ്ഞ് ( ഭൂമി ഉരുണ്ടതും, കറങ്ങുന്നതുമാണന്നു )

പുള്ളി പുലി 1 November 2009 at 11:36  

സത്യത്തില്‍ ഇങ്ങിനെ ഓരോന്ന് കാണുമ്പോഴാ എന്റെ അറിവിന്റെ ചെറുപ്പം എനിക്ക്‌ ഫീല്‍ ചെയ്യുന്നത്‌. നന്ദി.

ANITHA HARISH 1 November 2009 at 12:14  

very much informative... thanks....

ഗുപ്തന്‍ 1 November 2009 at 13:02  

ഇവിടെ (ഇവിടെ ;)) ഇടയ്ക്കിടക്ക് കാണുന്ന സാധനമാണ്. മെമെന്റോ ഷോപ്പുകളില്‍ കിട്ടുമെന്ന് തോന്നുന്നു. പക്ഷെ ഇതിന്റെ ഗലീലിയോ കണക്ഷന്‍ കേട്ടിരുന്നില്ല ഇതുവരെ. :)

ഓഫ്. കക്ഷിയുടെ പേരിന്റെ ശരിയായ ഫോം ഗലിലേയോ ഗലിലേയി (Galileo Galilei എന്നാണ്. ഇംഗ്ലീഷ് സെര്‍ചിലും ഗലീലി എന്നെഴുതിയ പേജുകള്‍ ചുരുക്കം. ഈ ഗലീലി എന്ന ഫോം എങ്ങനെ ഉണ്ടായി എന്ന് അറിവുള്ളവര്‍ ഇവിടെ ഒന്നു പങ്കുവച്ചിരുന്നെങ്കില്‍ നന്നായേനേ.

@പാവപ്പെട്ടവന്‍.

Eppur si muove എന്നത് ലാറ്റിന്‍ അല്ല. ഇറ്റാലിയന്‍ ആണ്. അര്‍ത്ഥം ഉരുണ്ടതാണെന്നും ഉരുളുന്നുണ്ടെന്നും അല്ല; ‘എന്നാലും [സംഗതി] ചലിക്കുന്നുണ്ട്’ എന്നാണ്. അതിലെല്ലാം പ്രധാനം അത് ചരിത്രമല്ല; വെറും ലെജന്‍ഡാണ്. പല ഫേയ്മസ് ലാസ്റ്റ് വേഡ്സും കഥകളാണ്. അതുപോലെ ഇതും. ലാസ്റ്റ് വേഡ് അല്ലെങ്കിലും.

ഞാനും എന്‍റെ ലോകവും 1 November 2009 at 13:17  

പതിവില്ലാതെ എന്റെ പഴയ പോസ്റ്റിനു 2 കമെന്റ് വന്നപ്പോൾ ഇവർ ഇപ്പോഴാണൊ ഈ പോസ്റ്റ് വായിക്കുന്നതു എന്നു മനസിൽ വിചാരിച്ചു .പിന്നെ ചാണക്യന്റെ കമെന്റ് കണ്ടപ്പോഴാണൂ അവർ ഇവിടെ നിന്നുമാണു അവിടെ എത്തിയതെന്നു മനസ്സിലായി . നന്ദി ചൂടോടെ കൈപറ്റീട്ടോ .

jayalekshmi 1 November 2009 at 14:05  

very educative post, hearing about this first time thanks a lot.

നിരക്ഷരന്‍ 1 November 2009 at 14:08  

@ അനോണി - തെറ്റ് കണ്ടുപിടിച്ച് തന്നതിന് നന്ദി. ഉടനെ തിരുത്തുന്നുണ്ട്. ഇത് പറയാന്‍ വേണ്ടി അനോണി ആയി വന്നതെന്തിനാ അനോണീ. എന്റെ ബ്ലോഗുകളില്‍ തെറ്റ് കണ്ടുപിടിച്ച് തരുന്നവരോടാണ് എനിക്ക് കൂടുതല്‍ പ്രിയം എന്നറിയില്ലേ ? :)

എന്തായാലും എനിക്ക് ആളെ മനസ്സിലായി കേട്ടോ ? :) :) നന്ദി :)

@ ഗുപ്തന്‍ - ഗുപ്തന്‍ പറയുന്ന ഗലീലി ഫോമിനെപ്പറ്റി എനിക്കറിയില്ല. അറിവുള്ളവര്‍ ആരെങ്കിലും ഇതിലേ വന്ന് പറഞ്ഞുതരൂ പ്ലീസ്.

@ സജീ - കൂടുതല്‍ തെര്‍മോമീറ്ററിനുള്ള ഓര്‍ഡര്‍ കിട്ടിയാല്‍ കമ്മീഷന്‍ പകുതി എനിക്ക് തന്നേ പറ്റൂ :)

കുമാരന്‍ , പാഞ്ചാലി, തൃശൂര്‍ക്കാരന്‍ , ചാണക്യന്‍, ചിത്രകാരന്‍ , ഭായി, പാവപ്പെട്ടവന്‍ , പുള്ളിപ്പുലി, അനിത ഹരീഷ്, .......

ഗലീയിയോ തെര്‍മോമീറ്റര്‍ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

അരുണ്‍ കായംകുളം 1 November 2009 at 15:04  

ആദ്യമായി കേള്‍ക്കുവാണേ!!
നന്ദി

അനിൽ@ബ്ലൊഗ് 1 November 2009 at 15:46  

നീരുഭായ്,
വളരെ നന്ദി, കൌതുകകരമായ ഈ ഉപകരണത്തെ പരിചയപ്പെടുത്തിയതിന്.

MANIKANDAN [ മണികണ്ഠന്‍‌ ] 1 November 2009 at 18:16  

വീണ്ടും അറിവുനല്‍കുന്ന ഒരു ലേഖനം. ഇനി ഇതിന്റെ പ്രവര്‍ത്തനം മനസിലാക്കണമെങ്കില്‍ വിക്കി എത്ര വട്ടം വായിക്കേണ്ടി വരും :(

Rani Ajay 1 November 2009 at 20:00  

പുള്ളി പുലി പറഞ്ഞത് വളരെ ശെരി തന്നെയാണ് ..
വളരെ നന്ദി നല്ലൊരു പോസ്റ്റിനു

Jimmy 1 November 2009 at 20:26  

നീരുഭായ്... ഒരു പുതിയ സംഗതി കൂടി കണ്ടു..വിവരങ്ങള്‍ക്കും, പരിചയപെടുത്തലുകള്‍ക്കും നന്ദി...

രഞ്ജിത് വിശ്വം I ranji 1 November 2009 at 20:50  

മനോജേട്ടാ വീണ്ടും കലക്കി. അങ്ങിനെ ഒരു പുതിയ അറിവു കൂടി... ഇനി ചേട്ടനെ നിരൂപീഡിയാ എന്നാരെങ്കിലും വിളിക്കുമോന്നാ എന്റെ സംശയം.
ഇത്ര വലിയ തെര്മൊമീറ്റര്‍ കൊണ്ട് എങ്ങിനെ പനി അളക്കുമോ എന്തോ? :)

siva // ശിവ 2 November 2009 at 04:17  

അങ്ങനെ ഗലീലിയോ തെര്‍മോമീറ്ററും കാണാന്‍ സാധിച്ചു. നന്ദി...

Vineeth 2 November 2009 at 06:51  

Galileo thermometer parichayapeduthiyathinu valare thanks niraksharan bhai.......

ഭൂതത്താന്‍ 2 November 2009 at 10:36  

നന്ദി മാഷേ ...പുത്തന്‍ അറിവുകള്‍ പകര്ന്നു തന്നതിന് ....

ആഗ്നേയ 2 November 2009 at 14:06  

very much informative manoj :-)

ബിന്ദു കെ പി 2 November 2009 at 15:03  

അതു ശരി, ഗലീലിയോ ഇങ്ങനെയൊരു സാധനം കൂടി കണ്ടുപിടിച്ചിരുന്നു അല്ലേ..!!!ഇപ്പോഴല്ലേ അറിഞ്ഞത്! അറിയിച്ചതൊരു നിരക്ഷരനും! ശിവ ശിവ! എന്തായിതു കഥ!

ബൈ ദ വേ, ഇതിന്റെ പ്രവർത്തനമൊക്കെ ഒന്നു വിശദമായി മനസ്സിലാക്കാമെന്നു വച്ച് വിക്കിയിൽ പോയിരുന്നൂട്ടോ. സില്ലി തിങ്സ്! ഹും, ഇതൊക്കെ വല്ല പിള്ളേർക്കും വായിക്കാൻ കൊള്ളാം :) :)

cALviN::കാല്‍‌വിന്‍ 2 November 2009 at 20:42  

ഫന്റാസ്റ്റികോ!

Captain Haddock 3 November 2009 at 12:29  

ഭയങ്കരാ .... !!!


അല്ല, ഇതിന്റെ വില 8,40 യുറോ 45,00 യുറോ എനെല്ലാം ആണല്ലോ സജിയോ‌ടെ പോസ്റ്റില്‍ കാണുന്നത്. അതോ 8.40 യുറോ ആണോ ?

Captain Haddock 3 November 2009 at 12:31  

ഓ...ഇപ്പഴാ ആ കമെന്റ് കണ്ടത്...ചോദിയം ഫുള്‍ സ്പീഡില്‍ പിന്‍വലിച്ചിരിക്കുന്നു

വിഷ്ണു 4 November 2009 at 13:02  

ഗലീലിയോ തെര്‍മോമീറ്റര്‍ പരിചയപെടുത്തിയതിനു നന്ദി മനോജേട്ടാ!!

Anonymous 5 November 2009 at 11:42  

കൊള്ളാം. കുട്ടികള്‍ക്ക് പോലും വായിച്ച് ആസ്വദിക്കാവുന്ന ഒരു ബ്ലോഗാണ് ഇതെന്നു തോന്നി. ഒരുപക്ഷേ ഒരു ടീച്ചറുടെ സഹോദരനായതു കൊണ്ടാവാം ശാസ്ത്രത്തോട് ഇത്ര താല്പര്യം. എന്തായാലും ഭാവുകങ്ള്‍ നേരുന്നു.

അധ്യാപകരുടെ ഒരു കൂട്ടായ്മയായി ഒരു ബ്ലോഗ് ഞങ്ങളും ചെയ്യുന്നുണ്ട്. ഗണിതശാസ്ത്രംഇടക്കൊക്കെ ആ വഴിയും ഇറങ്ങണം

Thasleem.P തസ്ലിം.പി 6 November 2009 at 15:56  

നമസ്കാരം സര്‍,
സര്‍,നിങ്ങളുടെ ബ്ലോഗ്‌ വളരെ നന്നായിട്ടുണ്ട്.അതിലെ പല കാര്യങ്ങളും വായനക്കാര്‍ക്ക്‌ ഉപകരപ്രതമാണ്..ഇനിയും നല്ല പോസ്റ്റുകള്‍ ഇടുക...തസ്ലീം.പി

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP