Tuesday, 13 May 2008

പാലം വന്നു, പുരോഗതി വന്നു


പാലം വന്നു, പുരോഗതി വന്നു,
പട്ടിണിമരണങ്ങള്‍ എന്നിട്ടുമെന്തേ
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ?
------------------------------------------------------
ഒന്നിലധികം ദ്വീപുകളെ ‘ മെയിന്‍ ലാന്റ് ‘ എറണാകുളവുമായി ബന്ധിപ്പിക്കുന്ന ഗോശ്രീ പാലം കാണാത്തവര്‍ക്ക് വേണ്ടിയിതാ ഒരു ചിത്രം.

9 comments:

Anonymous 13 May 2008 at 07:32  

നല്ല പടം .കൂടാതെ നിരന്റെ ഒരു മുദ്രാവാക്യം കൂടി ആയപ്പോള്‍ അര്‍ഥം മാറുന്നു . ഇനിക്കൊന്നും പറയാന്‍ ഇല്ല. എല്ലാം നല്ലതിന് എന്ന് മാത്രം പറയുന്നു .

കുറ്റ്യാടിക്കാരന്‍|Suhair 13 May 2008 at 12:16  

പാലം

പുരോഗതി

പൊളിറ്റികസ്

പട്ടിണി

പടം പിടുത്തം...

Unknown 13 May 2008 at 13:32  

നിങ്ങള് എറണാകുളത്തുക്കാരാനാ സമ്മതിച്ചു.
പക്ഷെ ഗോശ്രി പാലത്തെ തൊട്ടു കളിക്കണ്ട
ഇനി വൈപ്പിനില്‍ വല്ലോ കള്ളു ദുരന്തം ഉണ്ടായാല്‍
എളുപ്പം ആശുപത്രിയില്‍ എത്തിക്കാന്‍ കടത്തു വേണ്ടാ എന്നു കരുതിയാ അവിടെ ഒരു പാലം
പണിതത്(കുടിയമ്മാരൊക്കെ ധാരാളമുള്ള നാടല്ലേ)അതിന്റെ പോട്ടം പിടിക്കണ്ടാ

Unknown 13 May 2008 at 13:34  

ഇനിം എറണാകുളത്തു നിന്നും ബോട്ടില്‍ പോകാതെ വൈപ്പിനില്‍ ചെന്നു കള്ള് കുടിക്കാം

പ്രിയ ഉണ്ണികൃഷ്ണന്‍ 13 May 2008 at 16:46  

പാലം കടക്കുവോളം....

അടിക്കുറിപ്പ്...:(

A Cunning Linguist 13 May 2008 at 17:22  

ബോട്ടിലോ ജങ്കാറിലോ പോണതിന്റെ സുഖം പാലത്തില്‍ കൂടെ പോയാല്‍ കിട്ടുമോ?

ശ്രീവല്ലഭന്‍. 13 May 2008 at 18:58  

നല്ല പടം.

പാമരന്‍ 14 May 2008 at 02:10  

അതുശരി.. പുരോഗതി വേണം താനും പട്ടിണി പാടില്ലാന്നും.. അതും കേരളത്തില്‌..! നിരച്ചരോ ഇങ്ങള്‌ എബിഡത്തുകാരനാ?

നിരക്ഷരൻ 15 May 2008 at 11:40  

കാപ്പിലാന്‍, കുറ്റ്യാടിക്കാരാ, ഇരട്ടക്കമന്റ്കരാ അനൂപേ, പ്രിയേ, ഞാന്‍, ശ്രീവല്ലഭന്‍, പാമരന്‍....നാടിന്റെ പുരോഗതിയും പാലവും കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP