Friday, 9 May 2008

സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്ഗോവയിലെ പല ബീച്ചുകളിലും പാരാ സെയിലിങ്ങ് ചെയ്യാനുള്ള സൌകര്യമുണ്ട്. പാരാ സെയിലിങ്ങ് നല്ലൊരു അനുഭൂതിയാണ്. അത് ചെയ്യാനുള്ള ധൈര്യമില്ലെങ്കില്‍ ആ കാഴ്ച്ച കണ്ട് നിന്നാലും മതി. നല്ലൊരു കൌതുകക്കാഴ്ച്ചയാണത്.

ഹണിമൂണ്‍ കപ്പിള്‍സ്‍ ഒരുപാട് എത്തും ഗോവയില്‍. അതിലൊരു കൂട്ടര്‍ പാരാസെയിലിങ്ങിന് തയാറെടുക്കുന്നത് നോക്കി ഒരിക്കല്‍ കുറെ നേരം നിന്നു, ഞാനും എന്റെ സഹപ്രവര്‍ത്തകന്‍ നിഷാ‍ദും.

എന്റെ കയ്യില്‍ ക്യാമറ കണ്ടപ്പോള്‍, പടം എടുത്ത് കൊടുക്കാമോന്ന് അവര്‍ ചോദിച്ചു. ബോട്ട് കെട്ടിവലിച്ച് നീങ്ങുന്ന പാരച്ച്യൂട്ടില്‍ ആ യുവമിഥുനങ്ങള്‍ ആകാശത്ത് പറന്ന് പൊങ്ങുന്നത് തുരുതുരാ ക്ലിക്ക് ചെയ്തു. ആ പടങ്ങള്‍ അവര്‍ക്ക് പിന്നീട് അയച്ച് കൊടുക്കുകയും ചെയ്തു. അതില്‍ ചില പടങ്ങള്‍ അവരുടെ അനുവാദത്തോടെതന്നെ മുകളില്‍ ഇട്ടിരിക്കുന്നു.

പക്ഷെ, എനിക്കിപ്പോഴും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. ഈ ഹണിമൂണ്‍ കപ്പിള്‍സും, ഭാര്യാഭര്‍ത്താക്കന്മാരുമൊക്കെ പാരാസെയിലിങ്ങ് നടത്തുന്നിടത്ത് സംഘാടകരില്‍ ഒരുത്തനെന്തിനാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പായി ആ ചിത്രത്തില്‍ കാണുന്നതുപോലെ തൂങ്ങിക്കിടക്കുന്നത് ?

17 comments:

ജിഹേഷ് 9 May 2008 at 15:38  

മനോജേട്ടാ, അത് അതിന്റെ പൈലറ്റ് അല്ലേ? വെറുതേ തെറ്റിദ്ധരിച്ചു :)

നിഷാന്ത് 9 May 2008 at 15:58  

ജിഹേഷ് പറഞ്ഞതു തന്നെ കാര്യം!
അതാണ് പൈലറ്റ്!

:)

കാപ്പിലാന്‍ 9 May 2008 at 16:33  

നിരന്‍ എന്തിനാ എപ്പോഴും ഇങ്ങനെ ഒരു കട്ട്റുംമ്പ് ആയി ജീവിക്കുന്നത് .

അവര് പറക്കട്ടെ .
അനന്തതയിലെ നീലിമയും കണ്ടു .
മതി തീരാത്ത മോഹങ്ങളില്‍
മുങ്ങി തുടിച്ച്
രണ്ട് അരയന്നങ്ങള്‍ ആയി പറക്കട്ടെ

എന്‍റെ ഗവി ഭാവന ഉണരുന്നു .പക്ഷേ ഞാന്‍ പണിമുടക്കില്‍ ആയതുകൊണ്ട് ബ്ലോഗ്ഗാന്‍ പറ്റില്ലല്ലോ .ബൂലോകരുടെ നല്ല കാലം

പ്രിയ ഉണ്ണികൃഷ്ണന്‍ 9 May 2008 at 17:13  

അതാണ് പാരാ പൈലറ്റ്

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ 9 May 2008 at 17:35  

അവിടെ പടം പിടുത്തം ഇയ്യാള് പടം പിടിച്ച് പിടിച്ച് അവസാനം ഒരു സിനിമ എടുക്കും

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ 9 May 2008 at 17:37  

എന്തായാലും നീരു കലക്കുന്നുണ്ട് പറയാതെ വയ്യ
പറയാതെ ഇരിക്കാനും വയ്യ

കുറ്റ്യാടിക്കാരന്‍ 9 May 2008 at 21:16  

ശരിയാണല്ലോ, എന്തിനാണാവോ, അവിടെ ഒരു കട്ടുറുമ്പ്..

:)

ശ്രീവല്ലഭന്‍. 9 May 2008 at 21:42  

ആഹാഹാ.....പിറകില്‍ തൂങ്ങിക്കിടന്നിട്ട് നിഷാദിനെ കൊണ്ട് ഫോട്ടോ എടുപ്പിച്ചു! :-)

ഗീതാഗീതികള്‍ 10 May 2008 at 16:59  

ഭാര്യാഭര്‍ത്താക്കന്മാരില്‍ ആരെങ്കിലും വീഴാന്‍ തുടങ്ങുകയാണെങ്കില്‍ പിടിക്കണ്ടേ? അതിനാ...

കാണാമറയത്ത്.. 11 May 2008 at 02:00  

കണ്ടൊ എല്ലാം ഒരു സംശയത്തിന്റെ കണ്ണുക്കളിലൂടെ നോക്കിക്കാണുന്നു..:((((
നല്ല ചിതര്‍ങ്ങള്‍...ആ ചേട്ടനില്ലായിരുനു എങ്കില്‍ ചിലപ്പോള്‍ അവരു പേടിച്ച്..:(((

കാന്താരിക്കുട്ടി 11 May 2008 at 07:23  

അതു ശരിയാണല്ലോ...എല്ലാടത്തും കാണും കുറേ കട്ടുറുമ്പുകള്‍...ശല്യമായി..സ്വസ്ഥമായി ഒന്ന് പറക്കാനും സമ്മതിക്കാതെ...ഭാര്യാ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ വീണാലും ഈ കട്ടുറുമ്പിനു എന്തു ചെയ്യാന്‍ പറ്റും..ചാടി പിടിക്കുമോ..പിടിച്ചാല്‍ വീഴാതിരിക്കുമോ ?? ആ‍ാ എനിക്കറിയില്ല...

Sharu.... 11 May 2008 at 10:00  

അവരുടെ സ്വര്‍ഗത്തിന്റെ പടമെടുക്കാനും പോസ്റ്റ് ചെയ്യാനും വേറെയും ചില കട്ടുറുമ്പുകള്‍... :)

lakshmy 11 May 2008 at 19:15  

വായിച്ച് വന്നപ്പോള്‍ ഞാനും ഓര്‍ക്കുകയായിരുന്നു, കപ്പിള്‍സ് എന്നു പറഞ്ഞാല്‍ മൂന്ന് പേര്‍ ആണൊന്ന്. വിവരണം മുഴുവന്‍ വായിച്ചപ്പോഴല്ലെ മാസ്സിലായെ, കപ്പിള്‍സ് എന്ന് പറഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും പിന്നെ ഒരു കട്ടുറുമ്പുമാണെന്ന്

അത്ക്കന്‍ 11 May 2008 at 19:23  

ഒരു വര്‍ണ്ണക്കാഴ്ച്ച

Gopan (ഗോപന്‍) 11 May 2008 at 20:01  

മനോജെ, പടംസ് അടിപൊളി.
ഞാന്‍ ആ കട്ടുറുമ്പിനെ കണ്ടതെയില്ല
:)

Rare Rose 13 May 2008 at 07:59  

ആ പൈലറ്റ് കട്ടുറുമ്പ് അവരെ രക്ഷിക്കാനാണെന്നു വിചാരിക്കാം...പക്ഷേ ..,നീലാകാശത്തില്‍ സ്വച്ഛന്ദം വിഹരിക്കുന്ന അവരുടെ പടം പിടിക്കുന്നയാളല്ലേ യഥാര്‍ത്ഥ കട്ടുറുമ്പ്.. :)

നിരക്ഷരന്‍ 14 May 2008 at 14:21  

ജിഹേഷ് - തന്നെ തന്നെ.

നിഷാന്ത് - തന്നെ തന്നെ.

കാപ്പിലാനേ - ഞാനല്ല താങ്കളാ കാപ്പിലുറുമ്പ്.

പ്രിയാ ഉണ്ണികൃഷ്ണന്‍ - തന്നെ തന്നെ.

അനൂപേ - ഞാന്‍ സിനിമ എടുക്കും. തലേല്. ഫിലിം പെട്ടി എടുക്കും. :) ഇരട്ടക്കമന്റിന് നന്ദി.

ശ്രീവല്ലഭന്‍ - വേണ്ടാ, വേണ്ടാ.

ഗീതേച്ചീ - പിടിച്ചത് തന്നെ :)

കാണാമറയത്ത് - സംശയം ഒരു രോഗമാണോ സാര്‍ :)

കാന്താരിക്കുട്ടീ - കട്ടുറുമ്പ് നോക്കി നില്‍ക്കും. അത്ര തന്നെ.

ഷാരൂ - അടി അടി.

ലക്ഷ്‌മീ - സമ്മതിച്ചിരിക്കുന്നു ആ വ്യാഖ്യാനം :)

റെയര്‍ റോസേ - ബേണ്ടാട്ടാ... അടി കിട്ടും. ങ്ങാ..

കുറ്റ്യാടിക്കാരാ, അത്ക്കന്‍, ഗോപന്‍,....സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പിനെ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP