വിളക്കുമരം
ഇതൊരു വിളക്കുമരത്തിന്റെ ചിത്രമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മുസരീസ് എന്ന പേരില്‍ പ്രസിദ്ധമായിരുന്ന കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ കവാടത്തില്‍, കടലിലേക്ക് കല്ലിട്ട് ഉണ്ടാക്കിയിട്ടുള്ള പുലിമുട്ടിലാണ് (Break water wall) ഇത് നിന്നിരുന്നത്.
കടലില്‍ നിന്ന് കരയിലേക്ക് കയറി വരുന്ന മത്സ്യബന്ധനബോട്ടുകള്‍ അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ ഇടിച്ചുകയറി അപകടം ഉണ്ടാകുന്നത് ഒരു നിത്യസംഭവമായിരുന്നു, 70 കളില്‍. അഴിമുഖത്ത് മണല്‍ത്തിട്ട രൂപപ്പെടുന്നത് ഒഴിവാക്കാന്‍ ലക്ഷക്കണക്കിന് രൂപാ ചിലവിട്ട് സര്‍ക്കാര്‍ പുലിമുട്ടുണ്ടാക്കി. പുലിമുട്ടിന്റെ അറ്റത്ത് ഈ വിളക്കുമരവും സ്ഥാപിക്കപ്പെട്ടു.
മണ്ണെണ്ണയൊഴിച്ചുവേണം വിളക്കുമരം തെളിയിക്കാന്‍. കുറേ നാള്‍ ആ കര്‍മ്മം നാട്ടുകാരും, പൌരസമിതിയുമൊക്കെ നടത്തിപ്പോന്നു. നാട്ടുകാരുടെ പണവും ആവേശവും തീര്‍ന്നപ്പോള്‍ വിളക്കുമരം തെളിയാതായി.
വീണ്ടും കുറെ നാള്‍ കഴിഞ്ഞപ്പോള്‍, ഇതുപോലെ ചില ചിത്രങ്ങള്‍ മാത്രം അവശേഷിപ്പിച്ചുകൊണ്ട്, പ്രതാപങ്ങളെല്ലാം നഷ്ടപ്പെട്ട ഒരു തുറമുഖത്തിന്റെ അവസാനത്തെ ചിഹ്നങ്ങളിലൊന്നായിരുന്ന വിളക്കുമരവും ആ പുലിമുട്ടില്‍ നിന്ന് അപ്രത്യക്ഷമായി.
-------------------------------------------------------------
മുസരീസ് തുറമുഖത്തിന്റെ ഇപ്പോഴത്തെ ഒരു ഗൂഗില്‍ ചിത്രം പുതുതായി ഈ പോസ്റ്റില്‍ ചേര്‍ക്കുന്നു. രണ്ടുവശത്തേക്കും കടലിലേക്ക് നീണ്ടുനില്‍ക്കുന്ന സംഭവമാണ് പുലിമുട്ടുകള്‍. രണ്ട് കരയിലും ഓരോ പുലിമുട്ടികള്‍ വീതം ഉണ്ട്. മുകളില്‍ കാണുന്നത് അഴീക്കോട് കര, താഴെ കാണുന്നത് മുനമ്പം കര. മുനമ്പം കരയിലെ വിളക്കുമരമാണ് ആദ്യത്തെ ചിത്രത്തിലുള്ളത്. അഴീക്കോട് കരയിലെ വിളക്കുമരവും അപ്രത്യക്ഷമായി എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
പുലിമുട്ടുകള്‍ക്ക് വശങ്ങളിലായി വെളുത്ത നിറത്തില്‍ കാണുന്നത്, പുലിമുട്ട് സ്ഥാപിച്ചതിനുശേഷം മണ്ണടിഞ്ഞുണ്ടായ മണല്‍ത്തിട്ടകള്‍ അധവാ ബീച്ചുകളാണ്. പുലിമുട്ടുകളില്‍ നിന്ന് കടലിലേക്ക് കാണപ്പെടുന്ന ചില ചെറു വരകള്‍ ശ്രദ്ധിച്ചോ ? അതെല്ലാം ചീനവലകളാണ്.
29 comments:
ചിത്രം നല്ല ഭംഗി ഉണ്ട്..അങ്ങിനെ പഴയത് പലതും ഇല്ലാതായിട്ടില്ലേ?
(നീരു നിങ്ങള് കൊച്ചി വിട്ടോ)
കൊടുങ്ങല്ലൂര്‍ തുറമുഖം വളരെ ചരിത്ര പ്രാധാന്യം
അര്‍ഹിക്കുന്ന ഒന്നാണ്.പണ്ട് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചരക്കുകള്‍ (കപ്പലുകള്‍ എന്നാട്ടോ ഉദേശിച്ചത്)വന്നിറങ്ങിയിരുന്നത് കൊടുങ്ങല്ലൂര്‍ തുറമുഖത്തായിരുന്നു
ഇന്ന് റോഡ് ഗതാഗതം വളരെ എളുപ്പമായതോടെ
ഈ തുറമുഖത്തിന്റെ പ്രാധാന്യം തന്നെ ഏതാണ്ട്
ഇല്ലാണ്ടായി
നീരു നിങ്ങളിങ്ങനെ ക്യാമറെ തൂക്കി
നടക്കുകയാണോ നിങ്ങക്ക് പറ്റിയ പണി
പത്ര പ്രവര്‍ത്തനാണ്
മനോജ്,
വളരെ നന്നായിരിക്കുന്നു ചിത്രം .
അനൂപിനെ സൂക്ഷിക്കണം.. :)
പുള്ളി പിടിച്ചു മനോരമയില്‍ ചേര്‍ത്തു കളയും.
(മനോരമയില്‍ പോയി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത ആരെയോ ഓര്‍ത്തുപോയി)
നല്ല ചിത്രം
അല്ല, ഇതിപ്പോ ഇല്ലാന്ന് മച്ചു തന്നെ പറഞ്ഞല്ലോ, അപ്പോ ഇത് നേരത്തെ എടുത്തുവെച്ചിരുന്നോ?
കൊടുങ്ങല്ലൂരിന്റെ പഴയ പ്രതാപമൊക്കെ ഇപ്പോ ചരിത്രരേഖകളില്‍ മാത്രം
ഒരു കൊടുങ്ങല്ലൂര്‍ പരിസരവാസി
അനൂപിന്റെയും ,ഗോപന്റെയും അഭിപ്രായങ്ങള്‍ ചിരിപ്പിച്ചു .വിളക്കുമരം നന്നായിരിക്കുന്നു :)
ബൂട്ടിഫുള്‍ നിരച്ചരാ..
നിരക്ഷരാ, പുലിമൂട്ടില്‍ ഒരു ലൂണാര്‍ മോഡ്യൂള്‍ ലാന്‍ഡ് ചെയ്തതുപോലെയുണ്ടല്ലോ!
`` ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ് ഇതൊന്നും അറിയാത്തവന്റെ ക്ലിക്കുകള്‍ ആണെന്ന് ``
ഇതെല്ലാം അറിഞ്ഞായിരുനെങ്കില്‍ താങ്കള്‍ ബാക്കിഉള്ളവരുടെ പണി കളഞ്ഞേനെ!!!
ജീവന്‍ തുടിക്കുന ഫോട്ടോ... അഭിനന്ദനങ്ങള്‍...
മനോജ് ഭായ്...
വിവരണത്തിനും ചിത്രത്തിനും നന്ദി....
:)
നിരക്ഷരാ ചിത്രം ഞാന്‍ അടീച്ചു മാറ്റി...:)
വിളക്കുമരമെ വിളക്കുമരമേ വെളിച്ചമുണ്ടോ....
അന്നു, ഈ വിളക്കു മരം കണ്ടായിരുന്നോ കവി അങ്ങനെ പാടിയതു്.:)
വളരെ നല്ല ചിത്രം!
ഇത് അപ്രത്യക്ഷമായി എന്നു കേട്ടപ്പോള്‍ ഒരു വിഷമം!
valare nannayitundu
നഷ്ടങ്ങളുടെ ഒരു കണക്കെടുപ്പാണല്ലോ ഈയിടെ ആയി....:)
അടിപൊളി ചിത്രം
ചിത്രം വളരെ ഇഷ്ടമായി....
കലക്കന്‍ പടം. ഇതു എപ്പോള്‍ എടുത്തതാ?
മരങ്ങള്‍ നശിപ്പിക്കരുത്...
സൂപ്പര്‍!!!
നീരൂ.. അപ്പോ ഇങ്ങനെ കറങ്ങിനടന്ന് പോട്ടം പിടുത്താ പണീ അല്ലേ.. എന്തായാലും പടം കലക്കി..
“ക്യാമറയെന്തെന്നറിയാത്തവന്‍ എടുത്ത പടങ്ങളായതുകൊണ്ടു് .....“
നിരക്ഷരാ,
ഉള്‍ക്കണ്ണിന്റെ ക്യാമറ എപ്പോഴും തുറന്നിരിക്കുന്നവന്റെ കൈയിലെന്തിനാണിഷ്ടാ സാങ്കേതികതയുടെ ഏച്ച്കെട്ടല്‍..?
ഫോട്ടോ ഗംഭീരം..മനോഹരമായ ഒരു ചിത്രം പോലെ!
കൊച്ചിയുടെയും പരിസരപ്രദേശത്തിന്റേയും മുഴുവന്‍ മനോഹാരിതയും ക്യാമറക്കണ്ണുകളിലേക്കൊപ്പുകണല്ലേ
മനോഹരമായിരിക്കുന്നു ചിത്രം
anoop paranjathu pole pathrapravarthanamaayirunnu nallathennenikkum thonnunnu,
Sindu.
മൂര്‍ത്തീ - ഇനി എന്തൊക്കെ അതുപോലെ ഇല്ലാതാകാന്‍ കിടക്കുന്നു !!
അനൂപേ - അനൂപ് ഒരു പത്രം തുടങ്ങ്. എന്നിട്ടെന്നെ ചീഫ് എഡിറ്ററാക്ക് :) :)
നിരക്ഷരന്‍ ചീഫ് എഡിറ്ററായ ലോകത്തെ ആദ്യത്തെ പത്രത്തിന്റെ ഉടമ എന്ന പേര് അനൂപിന് കിട്ടും. :):) എങ്ങനുണ്ട് ഐഡിയ ??
ഗോപന്‍ - ആരായിരുന്ന മനോരമയില്‍ ഇന്റര്‍വ്യൂവിന് പോയ ആ കക്ഷി ?
പൈങ്ങോടന്‍ - ഞാനിത് 4 വര്‍ഷത്തിന് മുന്‍പ് എടുത്ത ചിത്രമാണ്. എവിടെയാ ശരിക്കും സ്ഥലമെന്ന് പറഞ്ഞില്ലല്ലോ ? ഞാന്‍ മുനമ്പം കാരനാ.
ഹരീഷ് - അത് ഒന്നൊന്നര കമന്റായിപ്പോയല്ലോ ? നന്ദി.
യാരിദ് - അഭിലാഷും അടിച്ച് മാറ്റീന്ന് പറഞ്ഞിരുന്നു. എല്ലാവര്‍ക്കും അടിച്ച് മാറ്റാം. അങ്ങിനെയെങ്കിലും
ആ കൊടിമരം വല്ല ഡെസ്ക്ക് ടോപ്പിലോ മറ്റോ പുനര്‍ജനിക്കട്ടെ.
വേണുജീ - ഇന്ന് കവി ഇല്ലാതിരുന്നത് നന്നായി. വിളക്കുമരങ്ങളിലെ വെളിച്ചം ഒരുനാള്‍ നഷ്ടപ്പെടും എന്ന് അറിഞ്ഞ് തന്നെയാണോ അന്ന് കവി അങ്ങിനെ പാടിയത് ?
ധ്വനി - ഞാനും ഒരുപാട് വിഷമിച്ചു, പെട്ടെന്നൊരു ദിവസം പുലിമുട്ടില്‍ ചെന്നപ്പോള്‍ വിളക്കുമരം അവിടെ കാണാഞ്ഞപ്പോള്‍.
ഷാരൂ - കുറെ നാള്‍ കൂടെ ഇങ്ങനെ ദുബായിക്കാരിയായി ജീവിച്ചാല്‍ ഇതിലും വലിയ കണക്കെടുപ്പ് നടത്തും നഷ്ടങ്ങളുടെ. അന്ന് വേണേല്‍ സഹായത്തിന് കാല്‍ക്കുലേറ്ററുമായി ഞാനും കൂടാം.
വാല്‍മീകി - നാലഞ്ച് കൊല്ലം മുന്നെടുത്തതാ. ഈയടുത്ത ദിവസം സിസ്റ്റത്തില്‍ നിന്ന് പൊക്കിയെടുത്തു.
കുറ്റ്യാടിക്കാരാ - നശിപ്പിക്കുന്നതിന് മുന്‍പ് എറ്റവും കുറഞ്ഞത് ഇങ്ങനെ ഒരു പടമെങ്കിലും എടുത്ത് വെക്കണം.
പൊറാടത്തേ - എന്തു ചെയ്യാം ? ഞാനൊരു സഞ്ചാരിയായിപ്പോയി :) :)
തണലേ - ‘ഉള്‍ക്കണ്ണിന്റെ ക്യാമറ’ ഹാവൂ അതൊരു കിണ്ണന്‍ കമന്റാണല്ലോ ? നമോവാകം.
ലക്ഷ്മീ - ഒരു എറണാകുളത്തുകാരനാണേ. നാടിന്റെ ഓര്‍മ്മ വരുമ്പോള്‍, വിഷമമാകുമ്പോള്‍, കുറേപ്പേരെ കൂടെ വിഷമിപ്പിക്കാനുള്ള ഒരു സാഡിസ്റ്റ് ചിന്താഗതിയുടെ അനന്തര ഫലമാണിതൊക്കെ.
:) :)
സിന്ധൂ - ഞാനൊരു പത്രം സ്വന്തം തുടങ്ങട്ടെ. എന്നിട്ടാലോചിക്കാം. അല്ലാതെ നിരക്ഷരന് ആരെങ്കിലും പത്രത്തില് പണി തരുമോ ?
തരും തരും, പത്രവിതരണം പണി തരും :) :)
കാപ്പിലാന്‍, പാമരന്‍, റീനി, ഹരിശ്രീ, കെ.എം.എഫ്, അനൂപ് തിരുവല്ല, ശിവ, പ്രിയ ഉണ്ണികൃഷ്ണന്‍...... വിളക്കുമരം കാണാന്‍ പുലിമുട്ടിലെത്തിയ എല്ലാവര്‍ക്കും വളരെ വളരെ നന്ദി.
നല്ല ചിത്രം...
ആശംസകള്‍
എന്റെ പൊന്നൂ,,,, ഒരൊന്നൊന്നര പടം!!!!!!!
ഹായ്..ഈ പടം അടിപൊളി ..മണ്മറഞ്ഞുപോയ വിളക്കുമരത്തിന്റെ ചരിത്രവും ,അസ്തമയതുടിപ്പുകള്‍ പശ്ചാത്തലമാക്കിയ മനോഹരമായ ചിത്രവും..നന്നായിരിക്കുന്നു..ഞാനിത് കണ്ട വഴി അടിച്ചു മാറ്റി..കോപ്പിറൈറ്റ് പ്രശ്നമൊന്നും ഇല്ലല്ലോ..:)
മുസരീസ് തുറമുഖത്തിന്റെ ഇപ്പോഴത്തെ ഒരു ഗൂഗില്‍ ചിത്രം പുതുതായി ഈ പോസ്റ്റില്‍ ചേര്‍ക്കുന്നു. രണ്ടുവശത്തേക്കും കടലിലേക്ക് നീണ്ടുനില്‍ക്കുന്ന സംഭവമാണ് പുലിമുട്ടുകള്‍. രണ്ട് കരയിലും ഓരോ പുലിമുട്ടുകള്‍ വീതം ഉണ്ട്. മുകളില്‍ കാണുന്നത് അഴീക്കോട് കര, താഴെ കാണുന്നത് മുനമ്പം കര. മുനമ്പം കരയിലെ വിളക്കുമരമാണ് ആദ്യത്തെ ചിത്രത്തിലുള്ളത്. അഴീക്കോട് കരയിലെ വിളക്കുമരവും അപ്രത്യക്ഷമായി എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
പുലിമുട്ടുകള്‍ക്ക് വശങ്ങളിലായി വെളുത്ത നിറത്തില്‍ കാണുന്നത്, പുലിമുട്ട് സ്ഥാപിച്ചതിനുശേഷം മണ്ണടിഞ്ഞുണ്ടായ മണല്‍ത്തിട്ടകള്‍ അധവാ ബീച്ചുകളാണ്. പുലിമുട്ടുകളില്‍ നിന്ന് കടലിലേക്ക് കാണപ്പെടുന്ന ചില ചെറു വരകള്‍ ശ്രദ്ധിച്ചോ ? അതെല്ലാം ചീനവലകളാണ്.
---------------------------
ദ്രൌപദി - നന്ദി
റെയര്‍ റോസ് - പടം എടുത്തോളൂ. ഇത് ഞാന്‍ ക്യാമറയില്‍ പകര്‍ത്തി എന്നേയുള്ളൂ. പക്ഷെ ഇത് ഒരു തുറമുഖത്തിന്റെ പടമാണ്. അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ക്ക് അവകാശമുള്ള പടമാണ്. കോപ്പി റൈറ്റ് മുകളിലിരിക്കുന്ന ആള്‍ക്ക് മാത്രം. എനിക്കൊരു റൈറ്റുമില്ല ഈ പടത്തില്‍.
പാച്ചൂ - ഈ ഫോട്ടോ ബ്ലോഗില്‍ താങ്കളാണെന്റെ ആത്മീയഗുരു. ഒരു പടം ഇട്ടിട്ട് താങ്കള്‍ കൊടുക്കുന്ന വിവരണങ്ങള്‍ കണ്ടാണ് ഞാനും അതുപോലെ വിവരണങ്ങളെല്ലാം എഴുതാന്‍ തുടങ്ങിയത്. താങ്കള്‍ കുറഞ്ഞ വാചകങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമ്പോള്‍ നിരക്ഷരനായ ഞാന്‍ കൂടുതല്‍ വാചകങ്ങളില്‍ കുറച്ച് കാര്യങ്ങള്‍ പറയാന്‍ ഒരു ശ്രമം നടത്തുന്നു. എന്തായാലും താങ്കളെപ്പോലെയുള്ള ഒരു ഫോട്ടോഗ്രാഫര്‍ ഒന്നൊന്നരം പടം എന്നുപറഞ്ഞപ്പോള്‍, ഒന്നൊന്നേ മുക്കാല്‍ അവാര്‍ഡ് കിട്ടിയ അഹങ്കാരമാണ് എനിക്കുണ്ടായത്. നന്ദി, പെരുത്ത് നന്ദി.
Post a Comment