Friday, 10 September 2010

എന്റെ കേരളം എത്ര സുന്ദരം!!



മുന്നില്‍ ജലസംഭരണി. പിന്നില്‍ കന്യാവനങ്ങള്‍. എല്ലാറ്റിനും മുകളില്‍ കാറ്റിന്റെ തേരിലേറി വന്ന് മലകളില്‍ മുട്ടിയുരുമ്മി പെയ്യാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന മേഘങ്ങള്‍. മഴയായി അവ പെയ്തിറങ്ങുമ്പോള്‍ മലകളിലൊക്കെ വെള്ളിയരഞ്ഞാണങ്ങള്‍ തൂക്കിയിട്ടിരിക്കുന്നതുപോലെ. കുറേ നേരം ഇതൊക്കെയങ്ങനെ നോക്കി നില്‍ക്കുമ്പോള്‍, ശരിക്കുള്ള ഉത്തരം ഇപ്പോഴും കിട്ടാത്ത ആ ചോദ്യം വീണ്ടും മനസ്സില്‍ പൊന്തിവരും. കേരളത്തിന് ആരാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന അര്‍ത്ഥവത്തായ ആ പേരിട്ടത് ?

പറമ്പികുളം-ആലിയാര്‍ ജലസംഭരണിയ്‌ക്ക് മുന്നില്‍ നിന്നൊരു ദൃശ്യം.

16 comments:

saju john 10 September 2010 at 09:52  

എനിക്കിത് അത്ര ഇഷ്ടപ്പെട്ടില്ല......

ഇതിന്റെ സങ്കടം എനിക്ക് നല്ല ചിത്രങ്ങള്‍ കാണിച്ചുതന്ന് തീര്‍ക്കണം...

ഒഴാക്കന്‍. 10 September 2010 at 09:54  

എന്റെ വീട് ഇവിടെയാ

നിരക്ഷരൻ 10 September 2010 at 10:17  

@ നട്ടപ്പിരാന്തന്‍ - എന്റെ കൈയ്യില്‍ എവിടുന്നാ നല്ല പടങ്ങള്‍ നട്ട്സേ ? നോം പടം പിടുത്തക്കാരനല്ലല്ലോ ? ജിപ്സിയല്ലേ ? തല്‍ക്കാലം ഇത് വെച്ച് അങ്ങട് അഡ്ജസ്റ്റ് ചെയ്യാ... ന്താ.. :) ഒരു യാത്രാവിവരണം തയ്യാറാകുന്നുണ്ട്. അതില്‍ വല്ലതുമൊക്കെ കൂടുതല്‍ കാണിച്ച് തരാന്‍ ശ്രമിക്കാം.

@ ഒഴാക്കന്‍ - ഒള്ളത് തന്നാണോ ? എന്തില്‍ താങ്കള്‍ ഭാഗ്യവാന്‍. അത്രേ പറയാനുള്ളൂ.

തോന്ന്യാസി 10 September 2010 at 11:00  

ഡിയര്‍ ജിപ്സി,

ഈ പടം നമ്മെ ഹഠാദാകര്‍ഷിച്ചു.ഈ പറമ്പിക്കുളം ആളിയാര്‍ എന്നൊക്കെ പറഞ്ഞാല്‍ കാണാന്‍ കൊള്ളാവുന്ന പടമെടുക്കാന്‍ പറ്റുന്ന സ്ഥലമാണല്ലേ...

ഓ.ടോ. മൊട്ടേട്ടാ... ഫിറ്റായിട്ടിരിയ്ക്കുമ്പം ബ്ലോഗ് നോക്കരുതെന്ന് മുമ്പ് ഞാന്‍ പറഞ്ഞതല്ലേ...

വെഞ്ഞാറന്‍ 10 September 2010 at 11:22  

എന്താണു പറയേണ്ടത്? നല്ല....ചിത്രം. ഗംഭീരം!!

Unknown 10 September 2010 at 12:37  

നമ്മുടെ കേരളം എത്ര സുന്ദരം!! അങ്ങനെയല്ലേ?
ഫോട്ടോ നന്നായിട്ടുണ്ട്.

Hari | (Maths) 10 September 2010 at 18:51  

ചിത്രത്തിലെ ജലസംഭരണിയില്‍ പേരില്‍ മാത്രം ജലമുള്ള പോലൊരു തോന്നല്‍. അതുകൊണ്ടാണോയെന്നറിയില്ല, കേരളത്തിന്റെ ഭംഗി എടുത്തു കാട്ടാന്‍ കഴിയുന്ന ഒട്ടേറെ ചിത്രങ്ങള്‍ നിരക്ഷരയാത്രാ ബ്ലോഗില്‍ മുന്‍പ് കണ്ടിട്ടുള്ളതു കൊണ്ടാണോയെന്നുമറിയില്ല, ഈ ചിത്രം നമ്മുടെ അംബാസിഡറാണെന്നംഗീകരിക്കാന്‍ ഒരു ബുദ്ധിമുട്ട്.

jayalekshmi 11 September 2010 at 04:59  

nice picture ,nicer wordings...............

Manikandan 11 September 2010 at 06:00  

മഞ്ഞണിഞ്ഞ മാമലകൾ.....

മനോഹരമായ ചിത്രം. യാത്രയുടെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു.

ആലിയാർ എന്നത് ആളിയാർ എന്ന് തിരുത്തുമല്ലൊ.

വീകെ 11 September 2010 at 08:10  

വെറുതെയല്ല നമ്മുടെ കുഞ്ഞു കേരളം ‘ദൈവത്തിന്റെ സ്വന്തം നാടായത്..’
ഹാ.. എത്ര മനോഹരമീ കാഴ്ച...!!

ആശംസകൾ നിരക്ഷരൻ‌ജീ..

ഒരു യാത്രികന്‍ 11 September 2010 at 08:18  

പുതിയ യാത്രാവിവരണം!!!അതാണീ നിശബ്ദതയ്ക് പിന്നില്‍ അല്ലെ.കാത്തിരിക്കുന്നു........സസ്നേഹം

the man to walk with 11 September 2010 at 10:03  

ആശംസകൾ

jayanEvoor 11 September 2010 at 17:18  

എനിക്കീ പടം വളരെ ഇഷ്ടപ്പെട്ടു.
അങ്ങോട്ടേക്കു കൊളുത്തി വലിക്കുന്ന എന്തോ ഒരു പ്രത്യേകത ആ ചിത്രത്തിലുണ്ട്.

ഓഫ്:
നട്ട്‌സ്...
ഈ നിരക്ഷരനൊന്നും നമ്മളെ കൂട്ടത്തിൽ കൂട്ടില്ലല്ലോ! അല്ലാരുന്നേൽ നല്ല കിണ്ണൻ പടം എടുത്തുകൊടുക്കത്തില്ലാരുന്നോ!

അഭി 12 September 2010 at 09:24  

Nice

Anonymous 14 September 2010 at 12:12  

nice,but too crucial

mano 9 October 2010 at 19:22  

enthayalum aalu muttan...

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP