Monday, 20 July 2009

തവളപിടുത്തക്കാരനും....


വളപിടുത്തക്കാരനും, പടംപിടുത്തക്കാരും. പൂര്‍ണ്ണനഗ്നനായ കുട്ടിയുടെ കയ്യില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നത് ഒരു തവളയാണ്.

ഈ പ്രതിമയില്‍ എന്നെ ആകര്‍ഷിച്ച ഒരു കാര്യം, വെറും തറയില്‍ നമ്മളൊക്കെ നില്‍ക്കുന്നതുപോലെയാണ് ഇതിനെ സ്ഥാപിച്ചിരിക്കുന്നത് എന്നതാണ്. സാധാരണ ഒരു പ്രതിമ സ്ഥാപിക്കുന്നത് ഒരു പീഠത്തിലോ മറ്റോ ആയി നല്ല ഉറപ്പ് കിട്ടുന്ന വിധത്തിലായിരിക്കുമല്ലോ ?! ഇതും നന്നായിട്ടുതന്നെയാണ് ഉറപ്പിച്ചിരിക്കുന്നത്.

വെനീസിലെ(ഇറ്റലി) കനാല്‍ക്കരയില്‍ നിന്നൊരു ദൃശ്യം.

25 comments:

അനില്‍@ബ്ലോഗ് 20 July 2009 at 04:27  

(((( ഠേ ))))
കിടക്കട്ടെ തേങ്ങ ഒരെണ്ണം.

വ്യത്യസ്ഥമായൊരു ചിത്രം, നല്ല അടിക്കുറിപ്പും.

Rani Ajay 20 July 2009 at 05:08  

Ha ha Kollalloo....

ramaniga 20 July 2009 at 07:16  

kollam!

സജി 20 July 2009 at 07:46  

പയ്യനെ തിരിച്ചു നിര്‍ത്തിയെങ്കില്‍ “തവളയെ” ശരിക്കും കാണാമായിരുന്നു

വാഴക്കോടന്‍ ‍// vazhakodan 20 July 2009 at 11:28  

വെള്ളക്കാരന്‍ തവളേ പിടിച്ചാലും പോട്ടം പിടിക്കാന്‍ അണ്ണന്മാര്‍ റെഡി :)

ഈ വെള്ളക്കാരന്‍ എന്ന് പറയുന്നത് ശരിക്കും ഇയാളേയാണോ??

കൊള്ളാം...

സന്തോഷ്‌ പല്ലശ്ശന 20 July 2009 at 12:35  

ഫോക്കസ്സ്‌ മുന്നില്‍ നിന്നായിരുന്നു വേണ്ടിയിരുന്നത്‌ :):):)

Faizal Kondotty 20 July 2009 at 14:31  

"തവള"യും വെളുത്തതാണോ ? :)
നിലത്തു നിര്‍ത്തിയത് കാരണം ഒരു വെറൈറ്റി ഉണ്ട്

ഹരീഷ് തൊടുപുഴ 20 July 2009 at 15:04  

യ്യേ!!!

നാണമില്ലാത്ത പോട്ടം പിടുത്തക്കാർ..

നാട്ടുകാരന്‍ 20 July 2009 at 17:21  

ആ ഫോട്ടം പിടുത്തക്കാരനെ കണ്ടിട്ട് ഒരു അക്ഷരഞാനവും ഇല്ലാത്തവനെപ്പോലെ (നിരക്ഷരന്‍) തോന്നുന്നു!

smitha adharsh 20 July 2009 at 20:26  

ഇത് കൊള്ളാലോ..വെറും തറയില്‍ എങ്ങനെ ഉറച്ചു നില്‍ക്കുന്നു?

ഞാനും എന്‍റെ ലോകവും 20 July 2009 at 21:58  

വെള്ളക്കാരനും വെള്ളത്തവളയും കൊള്ളാം

lakshmy 20 July 2009 at 23:06  

ഉഗ്രൻ പ്രതിമ!

മാണിക്യം 21 July 2009 at 02:18  

വിത്യസ്തനാമൊരു പ്രതിമയാം ബാലനെ...
പീഠമില്ലാ പ്രതിമ നന്നായിരിക്കുന്നു....

കുഞ്ഞായി 21 July 2009 at 03:09  

പ്രതിമ ഭംഗിയുണ്ട് കാണാന്‍.വെരും നിലത്ത് ഉറപ്പിച്ചത് തന്നെ അതിന്റെ പ്രത്യേകത

പാമരന്‍ 21 July 2009 at 05:38  

ആ ചേട്ടന്‍ എന്താ കുണിഞ്ഞു നോക്കണേ? :)

ശ്രദ്ധേയന്‍ 21 July 2009 at 06:16  

പ്രതിമയുടെ ഒരു ഫ്രണ്ട് വ്യു കൂടി ഉണ്ടായിരുന്നെങ്കില്‍... നന്നായി..

kaithamullu : കൈതമുള്ള് 21 July 2009 at 07:58  

നിരച്ചരന്‍ ഒരു പീഠത്തില്‍ കേറി നിന്നെങ്കില്‍‍ പോട്ടത്തിന്റെ ആംഗിള്‍ ശെരിക്ക് കിട്ട്യേനെ!

Bindhu Unny 22 July 2009 at 06:42  

പ്രതിമ കൊള്ളാല്ലോ. ഫോട്ടോയും.
അതുനുറപ്പുണ്ടോന്നറിയാന്‍ കുലുക്കിനോക്കിയോ?
:-)

Nighantu 22 July 2009 at 06:59  

You are invited to be a part of the team that develops Nighantu.in the online dictionary for bloggers which consist of meanings of words in English, Malayalam, Tamil, Hindi and other local languages in India. You will be provided an unique link back to your blog to each words that you add in the dictionary. Read more at the following link
http://www.nighantu.in/2009/07/attention-hindi-tamil-malayalam-telugu.html

സൂത്രന്‍..!! 22 July 2009 at 08:01  

നല്ല പ്രതിമ

the man to walk with 22 July 2009 at 10:37  

ithu kollam ishtaayi..

രഘുനാഥന്‍ 22 July 2009 at 10:53  

കൊള്ളാം നിരക്ഷരന്‍ ചേട്ടാ...നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ തവള പോയിട്ട് ആ പ്രതിമ പോലും കാണില്ലായിരുന്നു..

വയനാടന്‍ 29 July 2009 at 19:30  

തവളപിടിത്തക്കാരേ ഇതിലേ ഇതിലേ

വിഷ്ണു 1 August 2009 at 07:37  

ഒരു വ്യത്യസ്ത പ്രതിമ പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദി മനോജേട്ടാ .....

kunjettan 13 September 2009 at 16:12  

nannayittundu

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP