Tuesday, 15 July 2008

ഒരു കോടക്കാഴ്ച്ച


മയം ഉച്ചയ്ക്ക് 2 മണി ആകുന്നതേയുണ്ടായിരുന്നുള്ളൂ. അടിമാലിയില്‍ നിന്ന് മുകളിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ മഴക്കോള് ഉണ്ടെന്ന് തോന്നി. അധികം താമസിക്കുന്നതിനുമുന്‍പ് കോട വന്ന് മൂടിയതുകാരണം‍ റോഡൊന്നും കാണാന്‍ പറ്റാത്ത അവസ്ഥയായി. ഹെഡ് ലൈറ്റും, ഹസാര്‍ഡ് ലൈറ്റുമൊക്കെ ഇട്ട് മുന്നോട്ട് നീങ്ങി‍യിട്ടും അത്ര സുരക്ഷിതമല്ല ആ യാത്ര എന്ന് തോന്നിയതുകൊണ്ട് വണ്ടി സൈഡാക്കി പുറത്തിറങ്ങി.

എങ്കില്‍പ്പിന്നെ മനോഹരമായ ആ കോടക്കാഴ്ച്ച ക്യാമറയില്‍ പകര്‍ത്തിയേക്കാമെന്ന് കരുതി. ഒന്നു രണ്ട് പടങ്ങള്‍ എടുത്തപ്പോഴേക്കും ക്യാമറയുടെ ലെന്‍സിലും കോട വന്ന് മൂടി.

ജീവിതത്തില്‍ വളരെ ദുര്‍ലഭമായി മാത്രം നുകര്‍ന്നിട്ടുള്ള പ്രകൃതിയുടെ ആ ഭാവം ക്യാമറക്കണ്ണിലൂടെ പകര്‍ത്തിയത് ഇവിടെ പങ്കുവെയ്ക്കുന്നു.

22 comments:

കാപ്പിലാന്‍ 15 July 2008 at 23:37  

എത്ര നാളായി ഞാന്‍ നോക്കി നടക്കുന്നു ഒരു തേങ്ങ ഉടയ്ക്കാന്‍ .എങ്ങനെ അത് പൊട്ടിക്കും എന്നെനിക്കറിയില്ല .അതുകൊണ്ട് ഞാന്‍ ആ തേങ്ങാ ഇവിടെ വെയ്ക്കുന്നു .ആരെങ്കിലും പൊട്ടിക്കും .നന്ദി നിരച്ചര എനിക്കിങ്ങനെ ഒരവസരം തന്നതില്‍ ..നല്ല മഞ്ഞ് .തണുക്കുന്നു .ഞാന്‍ ഒന്ന് മൂടി കിടക്കട്ടെ :):)

പാമരന്‍ 16 July 2008 at 01:01  

അടിമാലി-മൂന്നാര്‍ റൂട്ടില്‍ ഇതുപോലൊരു കോടയില്‍ ഒരു അര്‍ദ്ധരാത്രി പെട്ടുപോയത്‌ ഓര്‍ത്തുപോയി. പകലായത്‌ നന്നായി.

കൊച്ചുത്രേസ്യ 16 July 2008 at 03:27  

നട്ടുച്ചയ്ക്കും കോടയോ!! തണുക്കുന്നൂ..

ശ്രീ 16 July 2008 at 03:38  

പാമരന്‍ മാഷ് പറഞ്ഞതു പോലെ രാത്രി ആയിരുന്നെങ്കില്‍ പെട്ടു പോയേനെ... അല്ലേ?

മാണിക്യം 16 July 2008 at 03:53  

നീരൂ പറയാതെ വയ്യ്!
ഉഗ്രന്‍, അത്യന്തസുന്ദരം
ആ കോടമഞ്ഞില്‍ നില്കാന്‍ കിട്ടുന്ന
ആ അസുലഭ സന്ദര്‍ഭം!
മനോഹരമാണ് ഈ പടം !

ബിന്ദു കെ പി 16 July 2008 at 04:18  

വണ്ടി നിറുത്തിയിട്ടത് ഏതായാലും നന്നായി. യാത്ര സുരക്ഷിതവുമായി, ഞങ്ങള്‍ക്ക് നല്ലൊരു ഫോട്ടോയും കിട്ടി!

Manikandan 16 July 2008 at 05:48  

വീണ്ടും കൊതിപ്പിക്കുന്ന ഒരു ചിത്രം കൂടി. :)

Ranjith chemmad / ചെമ്മാടൻ 16 July 2008 at 08:07  

പുതിയവയ്ക്കായ് കാത്തിരിക്കുന്നു.
ആശംസകള്‍..

420 16 July 2008 at 08:18  

പടം ഗംഭീരം.

sreeni sreedharan 16 July 2008 at 09:43  

ഇതു താങ്കള് തന്നെ എടുത്ത പടമാണോ? എന്നാല്‍ തീരെ പോരാ. നിരാശിപ്പിച്ചു.

കുറ്റ്യാടിക്കാരന്‍|Suhair 16 July 2008 at 11:45  

:)

Anonymous 16 July 2008 at 12:02  

Baw ah, kasagad sa imo maghimo blog. Nalingaw gd ko basa.

sreeni sreedharan 16 July 2008 at 12:13  

ഇപ്പൊ കൊള്ളാം ട്ടാ.. :)

ധ്വനി | Dhwani 16 July 2008 at 15:21  

കോട എന്നു കേട്ടപ്പോ ചാരായമെന്നോ മറ്റോ ഓര്‍ത്തു. ബ്ളോഗിലിതൊരു പുതിയ വിഷയമാണല്ലോന്നു കരുതി! :D

പടം നന്നായിരിയ്കുന്നു!

ഹരീഷ് തൊടുപുഴ 16 July 2008 at 15:25  

കൊള്ളാം ട്ടോ...അഭിനന്ദനങ്ങള്‍

അഭിലാഷങ്ങള്‍ 16 July 2008 at 15:58  

ങേ! രാവിലെ ഞാൻ ഓഫീസീന്ന് നോക്കുമ്പോ ഈ ചിത്രം ഇങ്ങനെയായിരുന്നില്ലല്ലോ? എന്തു തരികിടയാ ഒപ്പിച്ചത്‌? ബട്ട്‌, ആ കുടയും ചൂടിനിൽക്കുന്ന സ്ത്രീകൾ ഒക്കെ അതേ പോസിലായിരുന്നല്ലോ...

ഞാൻ ആ മധ്യത്തിൽ നിൽക്കുന്ന സ്ത്രീയോട്‌ ( എന്റെ മനസ്സിൽ) പറയുകയും ചെയ്തു:

"ചേച്ചിക്കിന്ന് പനി ഉറപ്പാ!"

കുടചൂടിനിൽക്കുന്നവരെ നോക്കി ഒരു പാട്ടും പാടിയിരുന്നു.

"കോടമഞ്ഞിൻ... താഴ്‌വരയിൽ
കുടയുംചൂടി നിൽക്കുന്നൂ..
ലാലല്ലാ ലാലല്ലാ....."

എന്നാലും വീട്ടിലെത്തി ആ ചിത്രം ഒന്നൂടെ നോക്കിയപ്പോ എന്തോ ഒരു മാറ്റം. ബട്ട്‌... എന്താന്ന് ഓർമ്മയില്ല. എന്തുവാ?

:)

OFF: ഏതായാലും, 'കോടക്കാഴ്ച' ഇപ്പോ നന്നായിട്ടുണ്ട്‌.

നിരക്ഷരൻ 16 July 2008 at 16:07  

അഭിലാഷങ്ങള്‍ - പച്ചാളത്തിന്റെ കമന്റ് ശ്രദ്ധിച്ചോ ?

പച്ചാളത്തിനെ ഞാന്‍ നിരാശപ്പെടുത്തി എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വാശി കയറി. ഓനെ ഒന്ന് സന്തോഷിപ്പിച്ചിട്ട് ബാക്കി കാര്യം എന്ന് കരുതി. അതിനിടയില്‍ പച്ചാളം തന്നെ അതിനുള്ള പോംവഴി എനിക്ക് രഹസ്യമായി പറഞ്ഞും തന്നു. ഞങ്ങള്‍ രണ്ടുപേരും കൂടെ ഒരു കളി നടത്തി ആദ്യത്തെ ഒറിജിനല്‍ പടത്തില്‍. കൂടുതലൊന്നും ചെയ്തില്ല. പാര്‍ക്ക് ചെയ്തിരുന്ന ഒരു ജീപ്പിനേം കാറിനേം വലത്തു വശത്തു നിന്ന് മുറിച്ച് മാറ്റി. ബാക്കിയൊക്കെ അതുപോലെ തന്നെ.

ഇപ്പ കൊള്ളം എന്ന് പറഞ്ഞ് പച്ചാളം വീണ്ടും കമന്റടിക്കുകയും ചെയ്തു.

തമിഴത്തി ചേച്ചിമാരെ നോക്കി ഓരോ പാട്ടൊക്കെ പാടി നടന്നോ. എപ്പഴാ അടിപൊട്ടുകയെന്ന് പറയാന്‍ പറ്റില്ല :) :)

ചാണക്യന്‍ 16 July 2008 at 20:05  

നല്ല പോട്ടോം,
യു കെ യില്‍ കിട്ടില്ല..!....

ആഗ്നേയ 16 July 2008 at 20:11  

ഹാവൂ!എന്താ ഭംഗി!
(സത്യത്തില്‍ നിരക്ഷൂനെന്താ പണി?)

Unknown 16 July 2008 at 20:16  

കോടമഞ്ഞില്‍ താഴവരയില്‍ കുളിച്ചു നിലക്കുന്ന
നീരച്ചാ
എനിക്കും തണക്കുന്നു.

Sarija NS 17 July 2008 at 11:28  

എണ്ടെ മഞ്ഞുകാലം ഇങ്ങോട്ട് പോന്നൊ :) നന്നായിരിക്കുന്നു

pts 17 July 2008 at 13:13  

നന്നായിരിക്കുന്നു ചിത്രം!ഇവിടെയൊക്കെ സമയാസമയത്ത് വരാന്‍ പ.റ്റുന്നില്ല.ആഴ്ചയില്‍ ഒരിത്തിരി സമയം മാത്രമെ നെറ്റിനുമുന്നില്‍ ഇരിക്കാറുള്ളു.തീര്‍ച്ചയായും വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ....

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP