Tuesday 29 July 2008

സൂക്ഷിച്ചാല്‍ കുളിരില്ല


കോഴിക്കോട്ടെ താമരശ്ശേരി ചുരം ഇറങ്ങിവരുമ്പോള്‍ കണ്ട കാഴ്ച്ചയാണിത്.

എറണാ‘കുളം‘ നഗരത്തിലെ റോഡുകള്‍ ഒഴികെ കേരളത്തിലെ മിക്കവാറും റോഡുകള്‍ നന്നായി റബ്ബറൈസ്‌ഡൊക്കെ ആക്കി മിനുക്കിയിട്ടിരിക്കുകയാണ്. മഴ പെയ്തുകഴിഞ്ഞാല്‍ പക്ഷെ കണ്ണാടിപോലെ കിടക്കുന്ന ഇത്തരം റോഡുകളിലെ റബ്ബറും വാഹനങ്ങളിലെ ടയറിന്റെ റബ്ബറും തമ്മില്‍ പിണങ്ങും. നല്ല വേഗതയില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടി, ചെറുതായൊന്ന് വെട്ടിച്ച് കൊടുത്താല്‍ ഇതുപോലെ കുട്ടിക്കരണം മറിയും.

കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെട്ടിരിക്കുകയാണ്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കുക. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും വിലപ്പെട്ടതാണ്. ഓയല്‍ഫീല്‍ഡില്‍ മിക്കവാറും കാണാറുള്ള ഒരു പോസ്റ്ററിലെ വാചകം ഉദ്ധരിച്ച് പറഞ്ഞാല്‍,

“ നിങ്ങള്‍ സുരക്ഷിതരായി മടങ്ങിവരുന്നതിനായി നിങ്ങളുടെ കുടുംബം കാത്തിരിക്കുന്നു ”

സൂക്ഷിച്ചാല്‍ കുളിരില്ല....ക്ഷമിക്കണം സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

25 comments:

പാമരന്‍ 29 July 2008 at 04:35  

നിരച്ചരാ കോഴിക്കോടു കെടന്ന്‌ അധികം നെഗളിക്കണ്ട കേട്ടാ.. ബേം പൊരേ പൊയ്ക്കോ.. ങ്ഹാ..

ഓടോ. കുളിരാണ്ട്രം ഓരോന്ന്‌ ഡ്രൈവര്‍ക്കും കിളിക്കും കൊടുത്തൂടാരുന്നോ..

പൊറാടത്ത് 29 July 2008 at 04:58  

കുളിര്‍മയെ കൂളാക്കി കയ്യില്‍കൊടുത്തുവല്ലോ കശ്മലന്മാര്‍..!! :)

“ നിങ്ങള്‍ സുരക്ഷിതരായി മടങ്ങിവരുന്നതിനായി നിങ്ങളുടെ കുടുംബം കാത്തിരിക്കുന്നു ”

അല്ല, എപ്പഴാ മടക്കം.?

തണല്‍ 29 July 2008 at 07:13  

ചെറിയ ചെറിയ നല്ല കാര്യങ്ങള്‍:)

മലമൂട്ടില്‍ മത്തായി 29 July 2008 at 07:16  

വാഹനം ഓടിക്കുമ്പോള്‍ എവിടെ ആയാലും നല്ല ശ്രദ്ധ വേണം. നാട്ടില്‍ മഴയെങ്ങില്‍, ഇവിടെ മഞ്ഞാണ്. എന്തായാലും സമയോചിതമായ പോസ്റ്റ്.

ശ്രീ 29 July 2008 at 07:24  

മഴക്കാല കാഴ്ചകളില്‍ ഇത്തരം അപകടങ്ങളും പതിവായിരിയ്ക്കുന്നു.

Sharu (Ansha Muneer) 29 July 2008 at 09:08  

നിങ്ങള്‍ സുരക്ഷിതരായി മടങ്ങിവരുന്നതിനായി നിങ്ങള്‍ ജോലി ചെയ്യുന്ന കമ്പനി കാത്തിരിക്കുന്നു . അതുകൊണ്ട് വേഗം വന്ന് ജോലിക്ക് ചേരൂ, കറങ്ങിയതൊക്കെ മതി; പ്രത്യേകിച്ച് നാട്ടില്‍...... (എനിയ്ക്ക് അസൂയയാണെന്ന് ആരാ പറഞ്ഞത്?)

നരിക്കുന്നൻ 29 July 2008 at 09:17  

തിരിച്ച് വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ കുടുംബത്തിനായി ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ ഇറച്ചിക്കഷ്ണങ്ങൾ അലാറമിട്ട വാഹനത്തിൽ എത്തിച്ച് കൊടുക്കാൻ അതിയായി ആഗ്രഹിക്കാത്തവർ മാത്രം ഓർക്കുക. BETTER LATE THAN 'LATE'

കുഞ്ഞന്‍ 29 July 2008 at 09:20  

ദൈവം അര്‍ഹതപ്പെട്ടവരുടെ കൈയ്യിലെ വടി കൊടുക്കൂ....ഈ സഞ്ചാരി ബൂലോകത്തിന്റെ മാത്രം മാത്രം..!

Rare Rose 29 July 2008 at 09:45  

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട....പക്ഷെ ഓട്ടപ്പാച്ചിലിനിടയില്‍ ആരുമത് ഓര്‍ക്കാറില്ലെന്നതാണു സത്യം....:(

കുളിര്‍മ്മയല്ലാതെ ആ വണ്ടിയിലുള്ളവര്‍ക്ക് സാരമായ പരിക്കെന്തേലും പറ്റിയാരുന്നോ...കുളിര്‍ മാത്രായിരുന്നെങ്കില്‍ കുളിരാണ്ട്രം കൊണ്ട് അഡ്ജസ്റ്റ് ചെയ്യാരുന്നു.....:)

Sarija NS 29 July 2008 at 12:00  

താക്കീതുകള്‍ മുന്നറിയിപ്പുകള്‍... ആരേലും കേട്ടാല്‍ മതിയാരുന്നു :)

കുറ്റ്യാടിക്കാരന്‍|Suhair 29 July 2008 at 13:09  

റബ്ബറൈസ്ഡ് റോഡില്‍ ഗ്രിപ്പ് കൂടുതലായിരിക്കും എന്നായിരുന്നു ഞാന്‍ കരുതിയത്.

മഴപെയ്തുകഴിഞ്ഞാല്‍ ഇങ്ങനെ ഒരു പ്രശ്നമുണ്ടല്ലേ...

നിരക്ഷരൻ 29 July 2008 at 13:21  

കുറ്റ്യാടിക്കാരാ - റബ്ബറൈസ്‌ഡ് റോഡിന് ഗ്രിപ്പ് കൂടുതലാണെന്ന് തന്നെയാണ് ഞാനും കേട്ടിട്ടുള്ളത്. പക്ഷെ മഴ പെയ്ത് കഴിഞ്ഞാല്‍‍ ഏത് റോട്ടിലായാലും, സാധാരണ നമ്മള്‍ ഓടിക്കുന്ന വേഗതയില്‍ വന്നിട്ട് ബ്രേക്ക് അറിഞ്ഞൊന്ന് ചവിട്ടിയാല്‍ വണ്ടി ചെറുതായിട്ടെങ്കിലും ഒന്ന് തിരിഞ്ഞേ നില്‍ക്കൂ. വേഗത കൂടുതലാണെങ്കില്‍ ഇതും ഇതിലപ്പുറവും നടക്കാന്‍ ഒരു വിഷമവുമില്ല. എന്തായാലും ഇപ്പറഞ്ഞതൊക്കെ എന്റെ അനുമാനങ്ങള്‍ മാത്രമാണ്. ആധികാരികമായിട്ട് പറയാന്‍ നിരക്ഷരനായ ഞാനാരാ ?

ഇതൊക്കെ ഒന്ന് പരീക്ഷിച്ച് നോക്കി ആധികാരികമായിട്ട് പറയാമെന്ന് വെച്ചാല്‍....ഒന്ന് പോ മാഷേ..ജീവനില്‍ കൊതിയുണ്ടേ :)

കുറ്റ്യാടിക്കാരന്‍|Suhair 29 July 2008 at 13:32  

ഹൊ... ഇങ്ങനെ ഒരു പേരുണ്ടെന്ന് കരുതി അത് മുതലാക്കുന്നതിന് ഒരു ലിമിറ്റ് വേണ്ടേ മാഷേ... :)

അപ്പൊ സംഗതി എന്താണെന്ന് വച്ചാല്‍, ഏത് റോഡിലാണെങ്കിലും മഴയത്ത് ബ്രേക്കിട്ടാല്‍ വണ്ടി അല്‍പ്പം പാളും. അത്ര തന്നെ, അല്ലേ...

റബ്ബറൈസ്ഡല്ലാത്ത റോഡില്‍ ഞാന്‍ ഇത് പരീക്ഷിച്ചിട്ടുണ്ട്. സത്യമാണ്. വണ്ടി പാളും എന്ന് മാത്രമല്ല, മിക്കവാറും അത് കഴിഞ്ഞുള്ള ഒരു മൂന്ന് നാല് രാത്രികളില്‍, ബൈക്കില്‍ നിന്ന് വീണ്തൊലി പോയ ഭാഗങ്ങളില്‍ നിന്നുള്ള വേദന കാരണം ഉറങ്ങാതെ രാത്രിമഴ ആസ്വദിക്കുകയും ചെയ്യാം...

റബ്ബറൈസ്ഡ് റോഡില്‍ ഇത് പരീക്ഷിക്കണോ?

നിരക്ഷരൻ 29 July 2008 at 13:42  

ഡോ കുറ്റീ...
ജ്ജ് ആള് കൊള്ളാല്ലാ... ബൈക്ക് ബെച്ച് ഇമ്മാതിരി ബെടക്ക് പണിയൊക്കെ കാണിക്കാറുണ്ടല്ലേ ? ബെറുതെയല്ല ഇന്നെ പണ്ട് ഒരു ചെക്കന്‍ പോസ്റ്റിടാന്‍ പാകത്തിന് റോട്ടുമ്മലിട്ട് എടങ്ങേറാക്കിയത്. ബൈക്ക് ബെച്ച് പണ്ടാറെടങ്ങാന്‍ മയേം ബേണ്ട റബ്ബറും ബേണ്ട മോഞ്ഞേ...
പടച്ചോനോ ഓനെ കാത്തോളീ... :) :)

കുറ്റ്യാടിക്കാരന്‍|Suhair 29 July 2008 at 13:48  

ഇങ്ങള് ഇഞ്ചാതി ഫോട്ടവും എട്ത്ത് നടന്നോളീ ഞമ്മളെ കൊതിപ്പിക്കാന്‍...

മയേനേം, ബണ്ടീനേം, പൊരേനേം, പൊരക്കാറേം, നാട്ട്കാറേം ഒന്നും ഓര്‍മിക്കാണ്ടിരിക്കാന്‍ ഇങ്ങള് സമ്മയിക്കൂല, ല്ലേ...?

എയറിന്ത്യാ എക്സ്പ്രസിന്റെ ടിക്കെറ്റ് റെയ്റ്റ് ഒന്ന് നോക്കട്ടെ...

siva // ശിവ 29 July 2008 at 17:26  

അപകടം ആകസ്മികമാണ്....അത് എപ്പോള്‍ വേണേലും വരാം...നാം എന്തൊക്കെ കരുതലുകള്‍ ചെയ്താലും...

Manikandan 29 July 2008 at 18:36  

മനോജേട്ടാ ഇതു കണ്ടപ്പോഴാണ് കോഴിക്കോടു യാത്രയിൽ മറ്റൊരുസ്ഥലം ഓർമ്മവന്നത്. “തലപ്പാറ” എപ്പോഴെല്ലാം കോഴിക്കോടിനു പോയിട്ടുണ്ടൊ തലപ്പാറ വളവിൽ ഒരു അപകടവും കണ്ടിട്ടുണ്ട്.

സജി 29 July 2008 at 18:42  

നിരച്ചരന്‍ സാറേ...
അവധിക്കു പോകുമ്പോള്‍ കൊലകച്ചോടാ പണീല്ലേ?

വണ്ടീം മറിച്ചിട്ടു പോട്ടം‌പിടിച്ചതും പോരാഞ്ഞ്...

ങും, സത്യം പറ..ആരെയെങ്ക്കിലും ‘കൊലയ്ക്കു’ കൊടുത്തൊ?

അച്ചായന്‍..ആര്? അതന്നെ..

ഗോപക്‌ യു ആര്‍ 29 July 2008 at 18:52  

only a usual scene!!

Unknown 29 July 2008 at 20:42  

മനുഷ്യനെ കൊതിപ്പിക്കാനായിട്ട് അതിയാന്റെ
യാത്ര ദേ സൂക്ഷിച്ച് നടന്നോ മഴയാ

ദിലീപ് വിശ്വനാഥ് 29 July 2008 at 21:08  

അപ്പോ ഇതാണല്ലേ താ‍മരശ്ശേരി ചുരം താമരശ്ശേരി ചുരം എന്ന് പറയുന്നത്???

smitha adharsh 30 July 2008 at 15:53  

സത്യമാണ് നിരക്ഷരന്‍ ചേട്ടാ..സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട..അല്ലെ..??

ഗീത 31 July 2008 at 15:01  

ഒന്നു കുളിര്‍ന്നതല്ലാതെ ഒന്നും പറ്റീല്ലല്ലൊ അല്ലേ ആ വണ്ടിക്കാര്‍ക്ക് ?

ഓയില്‍ ഫീല്‍ഡിലെ ആ പരസ്യവാചകം വാഹനമോടിക്കുന്ന എല്ലാവരുടെ മനസ്സിലും എപ്പോഴും ഉണ്ടാകട്ടെ.പിന്നെ ദൈവവും കൂട്ടു നില്‍ക്കട്ടേ.

മാണിക്യം 11 August 2008 at 01:38  

കുതിരവട്ടം പപ്പൂ പറഞ്ഞപോലേ
താമരശ്ശേരി ചൊരം യെറങ്ങി ഇങ്ങനേ ...........
അതിപ്പോഴാ മനസ്സിലായേ !
അപ്പോ നീരു ഇതില്‍ താങ്കളുടെ റോള്‍ ഏന്തിരാണപ്പീ??

Sekhar 22 September 2008 at 08:57  

Rain... well-captured.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP