Sunday, 13 June 2010

ബാംബൂ റാഫ്റ്റിങ്ങ്



റമ്പികുളം ഡാമിന്റെ കാച്ച്മെന്റ് ഏരിയയില്‍ ബാംബൂ റാഫ്റ്റിങ്ങിന് തയ്യാറെടുക്കുന്ന ഫോറസ്റ്റ് ഗാര്‍ഡും തുഴക്കാരും. നാല് തുഴക്കാരെങ്കിലും വേണം ഒരു റാഫ്റ്റിനെ മുന്നോട്ട് നീക്കാന്‍. മുളകള്‍ കൂട്ടിക്കെട്ടി ഉണ്ടാക്കിയ ബാംബൂ റാഫ്റ്റില്‍ കയറി യാത്ര ചെയ്യാന്‍, കോരിച്ചൊരിയുന്ന മഴയത്ത് ആരും വരില്ലെന്ന് കരുതുന്നവര്‍ക്ക് തെറ്റി.

പ്രകൃതിയിലേക്കുള്ള മടക്കമാണ് ഇത്തരം യാത്രകള്‍. പറമ്പികുളത്ത് ഇതുപോലുള്ള നിരവധി വിസ്‌മയങ്ങള്‍ സഞ്ചാരികളേയും കാത്തിരിക്കുന്നുണ്ട്. കണ്ടില്ലെന്ന് എത്രനാള്‍ നടിക്കാനാവും യാത്രികര്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും ?

35 comments:

മുള്ളൂക്കാരന്‍ 13 June 2010 19:45  

ഞാനും വരുന്നൂ.... മഴനനയാന്‍...

ഏറനാടന്‍ 13 June 2010 19:45  

ആദ്യം ഇവിടെ ഞാന്‍ തുഴ എറിയട്ടെ. ബാലെ ഭേഷ്‌!

MANIKANDAN [ മണികണ്ഠന്‍‌ ] 13 June 2010 19:46  

എന്തായാലും ഇവിടെ മഴയുടെ കുളിര്‍മ്മപകുരുന്ന ഈ ചിത്രത്തിന് ആദ്യത്തെ ആശംസ എന്റെ വകയാവട്ടെ.

MANIKANDAN [ മണികണ്ഠന്‍‌ ] 13 June 2010 19:47  

അയ്യോ ഏതാനും സെക്കന്റുകള്‍ വൈകിപ്പോയി. ഗോള്‍ മുള്ളൂക്കാരന്‍ അടിച്ചു. :(

സജി 13 June 2010 19:48  

ഇവിടെയൊന്നു കുത്തിമറിയാന്‍..
ഹോ ഇനിയെന്നു പോകും നമ്മള്‍...

Jijo 13 June 2010 19:48  

ബാംബൂ റാഫ്റ്റിംഗ്! കൊള്ളാം. എന്തായാലും തേക്കടിയിലെ ഫൈബർ ബോട്ടിനേക്കാളും സേഫാണെന്ന് തോന്നുന്നു.

പുള്ളിപ്പുലി 13 June 2010 19:49  

അസ്സൽ മഴ ചിത്രം

സുനിൽ കൃഷ്ണൻ(Sunil Krishnan) 13 June 2010 19:50  

പറമ്പിക്കുളം എന്നെ മാടിവിളിക്കുന്നു നിരക്ഷരന്‍.........പറമ്പിക്കുളത്തെ വരയാടുകളുടെ ചിത്രം കൂടി ഇടണേ..!

റ്റോംസ് കോനുമഠം 13 June 2010 19:55  

നല്ല അസ്സല്‍ മഴ ചിത്രം, ഒപ്പം ഒരു കൊതിയും ഒന്ന് മഴ നനയാന്‍

നിരക്ഷരന്‍ 13 June 2010 20:02  

@ Jijo - അതെ ബാംബൂ റാഫ്റ്റുകള്‍ മറിക്കാന്‍ പറ്റില്ല. പകുതി വെള്ളത്തില്‍ മുങ്ങിയാണ് അത് കിടക്കുന്നത് . മറിക്കാന്‍ കിണങ്ങ് പരിശ്രമിച്ചാലും പറ്റില്ല. ഇരിക്കുമ്പോള്‍ത്തന്നെ നമുക്കത് ഫീല്‍ ചെയ്യും. കാല്‍പ്പാദം വെള്ളത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലാണെന്ന് തോന്നുകയും ചെയ്യും. മുകളില്‍ നിന്ന് പൊഴിയുന്ന മഴ ...മന്ന ആയിട്ട് കരുതിയാലും തെറ്റില്ല :)

kazchakaran 13 June 2010 20:04  

കുളിരേകുന്ന മഴ

അനൂപ്‌ കോതനല്ലൂര്‍ 13 June 2010 20:20  

ഈ മഴക്കാലത്ത് അവിടെയും എത്തിയോ?
കൊള്ളാം.
പിന്നെ അവിടെ നല്ല അട്ടയുണ്ട് സൂക്ഷിക്കണേ.

ലിനു 13 June 2010 20:24  

നല്ല ചിത്രം..... ഒരു മഴനനഞ്ഞ് നില്‍ക്കുന്നത് പോലെ തോന്നുന്നു ഫോട്ടോ കാണുമ്പോള്‍......!!!

പാവപ്പെട്ടവന്‍ 13 June 2010 21:45  

മഴ നനഞ്ഞു കുളിരുകോരി മഴവെള്ളം പോലെ ....... യാത്രയുടെ സുഗന്ധമുള്ള കാറ്റുപോലെ അങ്ങനെ പോകണം..... പിന്നെ ഓര്‍മിക്കുമ്പോള്‍ ശാന്താമായ കാടുപോലെ ആരവങ്ങളില്ലാതെ ഒട്ടും കാല്‍പെരുമാറ്റങ്ങള്‍ ഇല്ലാത്ത യാത്രയിലേക്ക് പോകണം... ഓരോ യാത്രയും ഓരോ പാഠങ്ങളണ്

Shanavas Thottungal 14 June 2010 03:07  

വളരെ ശരിയാണ് മനോജ്‌ചേട്ടാ ...മഴയും പ്രകൃതിയെയും സ്നേഹിക്കുന്ന
ഒരാള്‍ക്കും ഇതുപോലെയുള്ള വിളി കേള്‍ക്കതിരിക്കാനവില്ല.

നാടകക്കാരന്‍ 14 June 2010 06:45  

കിടിലൻ പടം വിവരണം കൊതിയാവണു

A.FAISAL 14 June 2010 07:43  

നല്ലൊരു മഴച്ചിത്രം..!!

Naushu 14 June 2010 08:25  

നല്ല ചിത്രം..... :-)

ഗൗരിനാഥന്‍ 14 June 2010 08:56  

പറമ്പിക്കുളത്ത് പോയിട്ടുണ്ടെങ്കിലും ഈ പരിപാടി കണ്ടിട്ടില്ലാ,പക്ഷെ മുതുവാന്‍ കോളനികളിലായിരുന്നു താമസം..അതും ഇതു പോലെ നല്ല അനുഭവം ആയിരുന്നു

ശ്രീലാല്‍ 14 June 2010 12:13  

tempting.. niroo.. tempting..... ho.. dushtan.. :)

മുസാഫിര്‍ 14 June 2010 13:59  

അപ്പോ പോകെണ്ട സ്ഥലങ്ങളുടെ ലിസ്റ്റിൽ പറമ്പിക്കുളം കൂടി.നന്ദി , നിരക്ഷരൻ.

Vayady 14 June 2010 16:02  

അലാസ്കയില്‍ വെച്ച് ഒരു തവണ ഞാനും റാഫ്റ്റിങ്ങ് ചെയ്തിട്ടുണ്ട്. അവിസ്മരണീയമായ ഒരനുഭവമായിരുന്നു അത്!
പറമ്പിക്കുളത്ത് റാഫ്റ്റിങ്ങ് ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം.

sandhu 14 June 2010 18:11  

ഞാനും കൂടട്ടെ അക്കരെക്കു പോകാന്‍..........................

പാവത്താൻ 14 June 2010 18:25  

എന്നാലിനി അങ്ങോട്ടൊന്നു പോയിട്ടു തന്നെ ബാക്കി കാര്യം.

ലതി 14 June 2010 18:50  

പറമ്പിക്കുളത്ത് മൂന്നു തവണ പോയിട്ടുണ്ട്.‘റാഫ്റ്റിങ്ങ്’ ഭാഗ്യം ഉണ്ടായില്ല.
നടക്കട്ടെ. ചില നിരക്ഷരർ പറമ്പിക്കുളത്തേയ്ക്കു പോയിട്ടുണ്ടെന്നു സുഭാഷ് ചേട്ടൻ വിളിച്ചപ്പോൾ പറഞ്ഞെങ്കിലും ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു ചിത്രം പ്രതീക്ഷിച്ചില്ല. അഭിനന്ദനങ്ങൾ.

കൂതറHashimܓ 15 June 2010 04:56  

:)
എനിക്കും പോകണം

Jimmy 15 June 2010 05:20  

പറമ്പിക്കുളത്ത് ഇത് വരെ പോവാനൊത്തിട്ടില്ല. ഇനി ഒന്ന് പോവാന്‍ ശ്രമിക്കണം..

Sarin 15 June 2010 09:52  

njanum undu...

adipoli mazha chithramm

SULFI 15 June 2010 16:29  

ഭംഗിയായി. അല്ലെങ്കിലും നിരക്ഷരന്‍ എന്നും എല്ലാവരെയും ഇത്തരം നല്ല ചിത്രങ്ങളെ കൊണ്ടാണല്ലോ കുളിരനിയിക്കുന്നത്.
അഭിനന്ദനങ്ങള്‍. മറ്റൊരു നല്ല ചിത്രത്തിന് കൂടി.

Cm Shakeer(ഗ്രാമീണം) 24 June 2010 10:58  

ഹൗ ! മനോഹരമായ സ്ഥലം. മഴയില്ലായിരുന്നെങ്കില്‍ കുറേ കൂടി പച്ചപ്പ്
കിട്ടുമായിരുന്നു.പറമ്പികുളത്തെ മറ്റു ചിത്രങ്ങളും വര്‍ണ്ണനകളും പ്രതീക്ഷിച്ചോട്ടെ.

ആര്‍ബി 30 June 2010 08:37  

waaaw


nice....

ആര്‍ബി 30 June 2010 08:37  

waaaw


nice....

mayflowers 4 July 2010 15:29  

ചെറുപ്പത്തില്‍ എന്നോ മയ്യഴിപ്പുഴയിലൂടെ നടത്തിയ ചങ്ങാടം യാത്ര ഓര്‍മയില്‍ വരുന്നൂ..
soooooo nostalgic..

Jishad Cronic™ 11 July 2010 13:49  

കിടിലൻ പടം...

Kumar 19 October 2010 09:41  

Nilavulla oru ratriyil ...ottaykku oru cheru thoniyil ozhuki ozhuki...nertha puka manjiloode..

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

പഴയ ചിത്രങ്ങള്‍

ചിത്രങ്ങള്‍ കാണുന്നവര്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My Photo
എണ്ണപ്പാടത്ത് ലോഗിങ്ങ് എഞ്ചിനീയർ ആയി കർമ്മം അനുഷ്ഠിക്കുന്നു. സഹപ്രവർത്തകർ ‘ബ്ലോഗിങ്ങ് എഞ്ചിനീയർ‘ എന്ന് ഓമനിച്ച് തുടങ്ങിയിട്ടുണ്ട്. എണ്ണ കിനിയുന്നിടമൊക്കെ‌ കർമ്മസ്ഥാനം. വീണിടം വിഷ്ണുലോകം, ലോകമേ തറവാട് എന്നൊക്കെ പറഞ്ഞാലും തെറ്റില്ല. ജിപ്സികളെപ്പോലെ സ്ഥിരമായി ഒരു വാസസ്ഥലമില്ലാതെ നാടുവിട്ട് നാട് തോറും അലഞ്ഞുകൊണ്ടുള്ള ജീവിതം. എങ്ങനായാലും മാസത്തിലൊരിക്കൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ‍‍, അറബിക്കടലിന്റെ റാണിയുടെ കൊട്ടാരത്തിലും പോകാറുണ്ട്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ അരസികനായ ഒരു നിരക്ഷരൻ‍.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP