Friday, 14 May 2010

ഓം ബീച്ച്ര്‍ണ്ണാടകയിലെ ഗോകര്‍ണ്ണത്തിനടുത്തുള്ള ‘ഓം‘ ബീച്ച്.

ബീച്ചിന്റെ നടുവിലെ ഭാഗം കടലിലേക്ക് തള്ളിനില്‍ക്കുന്നതുകൊണ്ട് ‘ഓം‘ അഥവാ ‘ഉ‘ എന്ന ഹിന്ദി അക്ഷരം പോലെയാണ് ബീച്ചിന്റെ ആകൃതി. പേര്‍ വീഴാന്‍ അതില്‍ക്കൂടുതലെന്ത് കാരണം വേണം?

ഓം ബീച്ചിന്റെ കുറേക്കൂടെ നല്ല ഒരു ചിത്രം കാണാന്‍ ഇതു വഴി പോകൂ.

20 comments:

നിരക്ഷരന്‍ 14 May 2010 at 11:40  

ചിത്രത്തിന് വലിയ ഭംഗിയൊന്നും ഇല്ലെന്ന് എനിക്കറിയാം. എന്തെങ്കിലും ഭംഗി ഉണ്ടെങ്കില്‍ അത് ബീച്ചിന്റെ ഭംഗി മാത്രം. പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നതുപോലെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കാന്‍ ഇടയ്ക്കിടയ്ക്ക് ഒരു പാഴ്ശ്രമം നടത്തിനോക്കുന്നതാ.

Dhanush | ധനുഷ് 14 May 2010 at 11:50  

ഓം ബീച്ചില്‍ ഒരു സന്ധ്യ ചിലവിട്ടത് ഓര്‍മ്മ വന്നു. ചില ചിത്രങ്ങള്‍ ഇവിടെ . ഒരല്പം നീലിപ്പിച്ചിട്ടുണ്ട് ;)

നിരക്ഷരന്‍ 14 May 2010 at 12:20  

@ ധനുഷ് - താങ്കള്‍ തന്നിരിക്കുന്നത് ശരിയായ ലിങ്കല്ല. ദാ ഇതാണ് താങ്കളുടെ ശരിക്കുള്ള ലിങ്ക്. ഇത് കണ്ടുപിടിക്കാന്‍ താങ്കളുടെ ബ്ലോഗുകള്‍ മൊത്തം ഞാന്‍ തപ്പിപ്പെറുക്കി. ബ്ലോഗ് മൊത്തം നോക്കിപ്പിക്കാനുള്ള ടെക്‍നിക്ക് ആയിരുന്നല്ലേ ഗഡ്യേ :) :) (തമാശിച്ചതാ)

സജി 14 May 2010 at 12:54  

ബീച്ച് അവിടെ കിടക്കട്ടേ, ആരും കുളിക്കാന്‍ ഇല്ലാത്തത് എന്താണ്?

അലി 14 May 2010 at 12:59  

ഓം...
ബീച്ചായ നമ:

മാണിക്യം 14 May 2010 at 13:17  

മനോഹരമായ ചിത്രങ്ങള്‍
ഒരു ദിവസം ഗോകര്‍ണ്ണത്ത് ഒന്നു പോകണം !!


"നൈലച്ചായന്റെ" ഒരോ സംശയം :)
ശുദ്ധികൊണ്ടലല്ലോ ഈ സ്നാനസ്നേഹം! ഊവ്വോ?

ഹരീഷ് തൊടുപുഴ 14 May 2010 at 13:20  

ധനുഷ്കോടിക്കു വരുന്നുണ്ടോ??

21 നു പോകുകയാ ഞങ്ങൾ..
വിനോദേട്ടനും ഉണ്ട്..

നിരക്ഷരന്‍ 14 May 2010 at 16:07  

@ ഹരീഷ് തൊടുപുഴ - വരുന്നുണ്ടോന്ന് ചോദിക്കുന്നത് ഡേറ്റ് തീരുമാനിച്ച് വെച്ചിട്ടാണോ കശ്‌മല്‍ :) ഞാന്‍ നാട്ടിലെത്താന്‍ 24 ആകും :(

റ്റോംസ് കോനുമഠം 14 May 2010 at 17:12  

നിരക്ഷരാ,
കാഴ്ചയുടെ ലിങ്ക് കൂടി തന്നത് കൊണ്ട് കൂടുതല് രസിച്ചു.

ഒരു നുറുങ്ങ് 14 May 2010 at 17:16  

പ്രശാന്ത തീരം !!

MANIKANDAN [ മണികണ്ഠന്‍‌ ] 14 May 2010 at 19:25  

മനോജേട്ടാ ചിത്രം കൊള്ളാം. എപ്പോഴാ ഓം ബീച്ചിന്റെ കൂടുതല്‍ വിവരണങ്ങള്‍ വരുന്നത്. കാഴ്ച എന്ന ബ്ലോഗിലെ ബീച്ചിന്റെ കുറെക്കൂടി വ്യക്തമായ ചിത്രം തന്നെ.

jayalekshmi 15 May 2010 at 05:24  

വിവരണങ്ങള്‍ യാത്രകളില്‍ പ്രതീക്ഷിക്കുന്നു.............നല്ല ഫോട്ടോ.......

Naushu 15 May 2010 at 07:56  

നല്ല ഫോട്ടോ.......

ചേച്ചിപ്പെണ്ണ് 15 May 2010 at 07:58  

ആദ്യയിട്ടാണ് ഇങ്ങനെ ഒരു ബീച്ചിനെ പറ്റി കേക്കനത് .. നന്ദി :)
ഓം എന്ന് കേള്‍ക്കുമ്പോ റസൂല്‍ പൂക്കുട്ടിയെ ഓര്‍മ്മ വരുന്നു ...
പുള്ളിക്കാരന്‍ ആണല്ലോ ഓം എന്ന വാക്കിന്റെ മഹത്വം ലോകത്തോട് വിളിച്ച് പറഞ്ഞത് ..
പുള്ളിക്കാരന് ഈ ബീച്ച് കാണുമ്പം സന്തോഷവും ല്ലേ ?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ 15 May 2010 at 10:11  

എന്തൊക്കെ ബീച്ചുകൾ :)

ജിമ്മി 16 May 2010 at 08:16  

ഇങ്ങനെ എന്തെല്ലാം ബീച്ചുകള്‍... നന്ദി.. പരിചയപ്പെടുത്തിയതിന്...

ലിനു 17 May 2010 at 15:43  

മനോജ്‌ നന്നായിട്ടുണ്ട്... ഇതുവരെ കാണാത്ത ഒരു തീരം കാട്ടിതന്നതിന് നന്ദി...ഫോട്ടോ വലതു ഭാഗത്തേക്ക് ഒന്ന് കൂടെ ചരിച്ചു ക്രോപ്പ് ചെയ്‌താല്‍ എന്ന് തോന്നിപോകുന്നു.... വാട്ടര്‍ ലെവല്‍ ആണ് പ്രശ്നം.....

Vayady 19 May 2010 at 03:06  

'ഓം' മനോഹരമായ ബീച്ച്‌. കൂടുതല്‍ ഫോട്ടോ എടുക്കാമായിരുന്നു. 'ഓം' എന്നക്ഷ‌രം ശരിക്കും കാണാനാകുന്നുണ്ട്.

മോഹനം 21 May 2010 at 12:30  

മറുകരയില്‍ നിന്നു നോക്കിയാ ശരിക്കും ഓം പോലെ തന്നെ,

ഹെന്ത് ഓം-ന്റെ മഹത്വം ആദ്യമായി ലോകത്തോട് വിളിച്ചുപറഞ്ഞത് റ്സൂല്‍ പൂക്കുട്ടിയാണെന്നാ......എന്നെയങ്ങ് കൊല്ല്

നിരക്ഷരന്‍ 27 May 2010 at 04:46  

ഓം ബീച്ച് യാത്രാവിവരണം വായിക്കണമെങ്കില്‍ ഈ വഴി പോകൂ.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP