Friday, 26 December 2008

ഗില്‍‍ഡ്‌ഫോ‍ഡ് കാസില്‍


ഇംഗ്ലണ്ടിലെ ഗില്‍‍ഡ്‌ഫോ‍ഡ് (Guildford) പട്ടണത്തില്‍ പതിനൊന്നാം നൂറ്റാണ്ടില്‍ ‘വില്യം ദ കോണ്‍കറര്‍’ ഉണ്ടാക്കിയ കോട്ട. ചുറ്റും ഉദ്യാനമൊക്കെ വെച്ചുപിടിപ്പിച്ച് ഇന്നും മനോഹരമായി സംരക്ഷിച്ചിരിക്കുന്നു. സ്വദേശികളും വിദേശികളുമായിട്ടുള്ള സഞ്ചാരികള്‍ ഉദ്യാനത്തിലെ പച്ചപ്പുല്‍‌പരവതാനിയില്‍ മണിക്കൂറുകളോളം വെയില്‍ കാഞ്ഞും പുസ്തകം വായിച്ചുമൊക്കെ ചിലവഴിക്കുന്നു.

കോട്ടയുടെ രൂപം കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സിലേക്കോടി വന്നത് നാട്ടില്‍ വീടിനടുത്തുള്ള ടിപ്പുസുല്‍ത്താന്റെ(പള്ളിപ്പുറം) കോട്ടയാണ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് സ്കൂളില്‍ നിന്നും കോട്ടയില്‍ കൊണ്ടുപോയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. കാട് പിടിച്ച് കാലുകുത്താന്‍ പറ്റാത്തവിധമായിരുന്നു അന്ന് കോട്ടയുടെ അവസ്ഥ. ഇപ്പോള്‍ കോട്ടയിലേക്ക് പ്രവേശനം ഇല്ലെന്നാണ് കേട്ടിട്ടുള്ളത്. കോട്ടയുടെ താക്കോല്‍ തൊട്ടടുത്തുള്ള പള്ളിപ്പുറം പൊലീസ് സ്റ്റേഷനിലാണുള്ളത്.

ഇനിയെന്നെങ്കിലും ആ കോട്ടയുടെ അകത്ത് കയറി കാണാന്‍ സാധിക്കുമോ ? നമ്മുടെ ഭരണവര്‍ഗ്ഗം ആ കോട്ടയെ വേണ്ടവണ്ണം സംരക്ഷിക്കുമോ ? അതോ, നാട്ടിലുള്ള ചരിത്ര സ്മാരകങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ ഇതുപോലുള്ള വിദേശസ്മാരകങ്ങളില്‍ കയറി ഇറങ്ങി നടക്കേണ്ടി വരുമോ ?

16 comments:

ലതി 26 December 2008 at 14:34  

അമ്പാടീ,
ഫോറിനും നാടനും തമ്മിലുള്ള വ്യത്യാസം!
പള്ളിപ്പുറത്തെ(ടിപ്പുസുല്‍ത്താന്റെ?)
കോട്ടയെക്കുറിച്ച്
സുഭാഷ് ചേട്ടന്‍ പറഞ്ഞത് കേട്ട്
ഞാന്‍ ഒരു ദിവസം പോയപ്പോഴാണ്
കാടു പിടിച്ച് കിടക്കുന്നത് കണ്ടത്.
എനിയ്ക്കും വിഷമം തോന്നി.

കാപ്പിലാന്‍ 26 December 2008 at 14:45  

കോട്ട ചരിതം കൊള്ളാം .

ക്രിസ്തുമസ് / പുതുവല്‍സര ആശംസകള്‍ .ഇനി ചിലപ്പോള്‍ പുതുവര്‍ഷത്തിന് ഞാന്‍ ഇല്ലാതെ വന്നാലോ ?

അഡ്വാന്‍സ് ആയി പിടിച്ചോ .

smitha adharsh 26 December 2008 at 15:02  

anനല്ല ചിത്രം..പാലക്കാടുള്ള ടിപ്പു സുല്‍ത്താന്റെ കോട്ടയില്‍ ഇപ്പോഴും കാഴ്ച്ചയ്ക്കുള്ള സൌകര്യം ഉണ്ടല്ലോ.. അത് വൃത്തിയായും സൂക്ഷിക്കുന്നുണ്ടെന്നാണ് തോന്നുന്നത്.ഒരു മൂന്ന് വര്‍ഷം മുന്‍പ്,എന്റെ സ്കൂളിലെ കുട്ടികളെയും കൊണ്ടു അവിടെ പോയിരുന്നു..

ചാണക്യന്‍ 26 December 2008 at 18:11  

:)

MANIKANDAN [ മണികണ്ഠന്‍‌ ] 26 December 2008 at 18:54  

പള്ളിപ്പുറം കോട്ട ഞാനും ഇതുവരെ കണ്ടിട്ടില്ല. ഇനി എന്നെങ്കിലും അതു പൊതുജനത്തിനായി തുറന്നുകൊടുക്കുമോ? അറിയില്ല.

ഈ പുതിയ ചിത്രത്തിനു നന്ദി.

പാമരന്‍ 26 December 2008 at 19:14  

നല്ല ഫോട്ടം!

നാടിനെക്കുറിച്ചു പറഞ്ഞത്‌ സത്യം തന്നെ. മുറ്റത്തെ മുല്ലയ്ക്കു മണമില്ലല്ലോ.

കുറ്റ്യാടിക്കാരന്‍ 27 December 2008 at 08:15  

...പുതുവത്സരാശംസകള്‍...
കോട്ടച്ചിത്രവും വിവരണവും നന്നായി.

നരിക്കുന്നൻ 27 December 2008 at 13:26  

നാട്ടിലുള്ള ചരിത്ര സ്മാരകങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ ഇതുപോലുള്ള വിദേശസ്മാരകങ്ങളില്‍ കയറി ഇറങ്ങി നടക്കേണ്ടി വരുമോ ?

പ്രസക്തമായ ചോദ്യം.

ചിത്രത്തിനും വിവരണത്തിനും നന്ദി.

ഏറനാടന്‍ 27 December 2008 at 16:28  

നീരൂ, സന്തോഷം. ഭംഗിയേറും ഭൂമിയുടെ എല്ലാകോണിലും എത്തുന്ന നീരുവിന്റെ പടങ്ങളിലൂടെയെങ്കിലും ഇതൊക്കെ കാണാനൊത്തല്ലോ.

Typist | എഴുത്തുകാരി 28 December 2008 at 02:53  

പതിനൊന്നാം നൂറ്റാണ്ടിലോ, അപ്പോള്‍ എത്ര വര്‍ഷമായിക്കാണും!

പല പ്രാവശ്യം ആ വഴി പോയിട്ടുണ്ടെങ്കിലും, ടിപ്പുവിന്റെ കോട്ട കണ്ടിട്ടില്ല.

മഴക്കിളി 28 December 2008 at 09:41  

മനോജേട്ടാ,
ഇത്ര മനോഹരമായി വിവരണങ്ങള്‍ എഴുതുന്ന,
വളരേ വ്യത്യസ്തതയുള്ള ശൈലി സ്വന്തമായുള്ള,
ഒരാള്‍ സ്വയം അരസികനെന്നു വിശേഷിപ്പിച്ചതു
ശരിയായില്ല...കാരണം..വായനക്കാര്‍ക്കറിയാംമനോജേട്ടന്റെ വിരലുകളുടെ കരുത്ത്...

സതീശ് മാക്കോത്ത്| sathees makkoth 28 December 2008 at 10:54  

അർത്ഥവത്തായ ചോദ്യം നിരക്ഷരാ.

lakshmy 29 December 2008 at 00:14  

ഇംഗ്ലണ്ടിലായിരുന്നിട്ടും ഗിൽഫോഡ് കാസിൽ കാണാൻ ഭാഗ്യമുണ്ടായിട്ടില്ല. പള്ളിപ്പുറം കോട്ട കാണാൻ സ്കൂളിൽ പഠിക്കുമ്പോൾ ഞാനും പോയിരുന്നു. പള്ളിപ്പുറം കോട്ടയിൽ നിന്നും മറ്റൊരു കോട്ടയിലേക്ക് ഒരു രഹസ്യ പാത ഉണ്ടത്രേ. കെട്ടു കഥയാണോന്നറിയില്ല. പക്ഷെ കോട്ടയിൽ നിന്നും ഒരു ഗുഹ പോലെ തോന്നുന്ന ഇരുട്ടു നിറഞ്ഞ ഒരു പാത കണ്ടിരുന്നു. പാതമുഖം അടച്ചു കെട്ടിയിരിക്കുന്നു. പിന്നൊരിക്കൽ പോകുമ്പോൾ കോട്ടയ്ക്കകത്തേക്ക് പ്രവേശനമില്ലാത്ത വിധം പൂട്ടിയിട്ടിരിക്കുന്നു. കാടു പിടിച്ച് കിടക്കുന്ന ഈ കോട്ട കാണാൻ ചുരുക്കം ചില വിദേശികൾ ഇപ്പോഴും വരുന്നു. നല്ലൊരു ട്യൂറിസ്റ്റ് കേന്ദ്രമായി വളർന്നു കൊണ്ടിരിക്കുന്ന ചെറായി ബീച്ചിന് സമീപസ്ഥമായ ഈ കോട്ട വേണ്ട വിധം സംരക്ഷിക്കപ്പെട്ടാൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നല്ലൊരിടമാകുമെന്ന് ഉറപ്പാണ്

പാവത്താൻ 29 December 2008 at 17:23  

കോട്ട കണ്ടു. രണ്ടു കോട്ടകളും കണ്ടിട്ടില്ലെങ്കിലും വ്യാകുലതയിൽ ഒപ്പം ചേരുന്നു. എന്നെങ്കിലും കാണാൻ പറ്റുമെന്നു പ്രതീക്ഷിക്കുന്നു. പുതുവൽസരാശംസകൾ.

നൊമാദ്|aneesh 30 December 2008 at 07:06  

സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു

മോഹനം 30 December 2008 at 15:49  

കാണാത്ത കോട്ട കണ്ടു....

പുതുവല്‍സരാശംസകള്‍ 

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP