Monday 20 October 2008

ഞാണിന്മേല്‍ക്കളി


ജീവിക്കാന്‍ വേറേ മാര്‍ഗ്ഗമൊന്നും ഇല്ലാത്തതുകൊണ്ടാണീ പരിപാടിക്കിറങ്ങിയിരിക്കുന്നത് സാറന്മാരേ. കസര്‍ത്തൊക്കെക്കണ്ട് പോകാന്‍ നേരത്ത് വല്ല ചില്ലറയോ മറ്റോ താഴെ വിരിച്ചിരിക്കുന്ന കീറത്തുണിയിലേക്കിടണേ.
-------------------------------------------------------------------
ഗില്‍ഡ്‌ഫോര്‍ഡിലുള്ള സുഹൃത്തിന്റെ പൂന്തോട്ടത്തില്‍ നിന്നൊരു കാഴ്ച്ച

29 comments:

പാമരന്‍ 20 October 2008 at 03:55  

അടിക്കുറിപ്പു കലക്കി.. :)

ശ്രീ 20 October 2008 at 04:23  

ശരിയാ... ജീവിയ്ക്കാന്‍ തന്നെ.

ജിജ സുബ്രഹ്മണ്യൻ 20 October 2008 at 04:50  

ഹെഡിംഗ് കണ്ടപ്പോള്‍ വല്യ എന്തോ സംഭവം എന്നോര്‍ത്ത് ഓടി വന്നതാ..പാവം ആ എട്ടുകാലിക്ക് ജീവിക്കാന്‍ വേണ്ടി എന്തൊക്കെ വേഷം കെട്ടണം..ല്ലേ.. അടികുറിപ്പ് കലക്കീ ട്ടോ

siva // ശിവ 20 October 2008 at 04:55  

എത്ര സുന്ദരമായിട്ടാ ഇവന്‍ വല നെയ്യുന്നത്....മുമ്പൊരിക്കല്‍ വളരെ നേരം ഞാന്‍ ഇത് നോക്കി ഇരുന്നിട്ടുണ്ട്....

ഹോ! ഞാന്‍ ഇനി എവിടെ ചില്ലറ ഇടും....ഇതിനു മുമ്പ് ഇവിടെ വന്ന ആരൊ അത് എടുത്ത് പോയിരിക്കുന്നു....

ഐ ഡൌബ്ട്ട് യൂ....

ശ്രീനാഥ്‌ | അഹം 20 October 2008 at 04:59  

ഹ ഹ!

തലക്കെട്ടും വിവരണവും ചിരിപ്പിച്ചു.

ചിത്രവും കൊള്ളാം.

Manikandan 20 October 2008 at 05:32  

ജീവിക്കാൻ വേണ്ടി എന്തെല്ലാം പരീക്ഷണങ്ങൾ നേരിടണം അല്ലെ. ചിത്രം ഇഷ്ടമായി.

തോന്ന്യാസി 20 October 2008 at 06:11  

ചില്ലറ വല്ലതും കൊടുക്കാമായിരുന്നില്ലേ?

krish | കൃഷ് 20 October 2008 at 07:17  

ഞാണിന്മേല്‍ കളി നന്നായിട്ടുണ്ട്.

ഇതുപോലുള്ള ചില ഞാണിന്മേല്‍ കളികള്‍ കാണാം, ഇവിടെയും,
ഇവിടേയും,
പിന്നെ ഇവിടേയും.

Kaithamullu 20 October 2008 at 08:09  

എത്ര ഞാണിന്മേല്‍ക്കളി നടത്തിയിട്ടാ നിരക്ഷരാ നാമൊക്കെ ജീവിക്കുന്നത്?
എറിഞ്ഞ് തരുന്നത് നാണയത്തുട്ടുകളല്ല, പരിഹാസച്ചിരികളാണ് എന്ന് മാത്രം!

നല്ല പടം!

നരിക്കുന്നൻ 20 October 2008 at 08:44  

കിങ്കിടിലൻ.. ഫോട്ടോയും കമന്റും..
പക്ഷേ, ചില്ലറയില്ല.

konchals 20 October 2008 at 11:12  

കലക്കി മാഷെ ..
പിന്നെ എത്ര വീണു മുണ്ടില്‍?

nandakumar 20 October 2008 at 11:35  

ഫോട്ടോ കണ്ടിട്ട് ക്യാമറ കാണാത്തവനാണെന്ന് പറയില്ല. എന്തായാലും അടിക്കുറിപ്പ് നന്നായി :)

നിരക്ഷരൻ 20 October 2008 at 11:45  

പാമരാ - :)
ശ്രീ - :)
കാന്താരിക്കുട്ടീ - :)

ശിവാ - ഇട്ട ചില്ലറയെല്ലാം പടമെടുത്തവനുള്ളതാ..... :)

ശ്രീനാഥ് - :)
മണികണ്ഠന്‍ - :)

തോന്ന്യാസീ - ചില്ലറ വല്ലതും ഇട്ടിട്ട് ഓടിക്കോ :)

കൃഷേട്ടാ - കൃഷേട്ടന്റെ ബ്ലോഗിലെ ഞാണിന്മേല്‍ക്കളി മുന്നേ കണ്ടിട്ടുണ്ടായിരുന്നു. അത് ഒന്നൊന്നര കളിയല്ല്ലായിരുന്നോ ? :)

കൈതമുള്ള് - ശശിയേട്ടാ,വാസ്തവം വാസ്തവം :)

നരിക്കുന്നന്‍ - ചില്ലറയില്ലാതെ കിടിലന്‍ കിങ്കിടിലന്‍ മാത്രമൊന്നും എടുക്കുന്നില്ല :)

കൊഞ്ചല്‍‍സ് - ഓ..മെച്ചമൊന്നുമില്ല കൊച്ചേ. കാര്യമായൊന്നും തടഞ്ഞില്ല. എവടായിരുന്നു? നാടകക്കമ്പനി പൂട്ടിയതില്‍പ്പിന്നെ കാണാനില്ലല്ലോ ? ഇപ്പോ വല്ല സീരിയലിലോ സിനിമേലോ ചാന്‍സ് കിട്ടിയോ ? വല്ല വില്ലന്റേം റോളുണ്ടെങ്കില്‍ നമ്മളേം അറിയിക്കണേ... :)

നന്ദകുമാര്‍ - ചുമ്മാ ഇല്ലാതീനം പറഞ്ഞുണ്ടാക്കരുത് :) ക്യാമറ കാണാത്തവനാണെന്നൊന്നും ഞമ്മള് പറഞ്ഞിട്ടില്ല. അത് വെച്ച് ചുമ്മാ ക്ലിക്കുമ്പോള്‍ കിട്ടുന്നതാണിതൊക്കെ എന്ന് അക്ഷരാഭ്യാസമില്ലാത്തവന്റെ ഭാഷയില്‍ത്തന്നെ പറഞ്ഞിട്ടുണ്ടല്ലോ :) :)

ഞാണിന്മേല്‍ക്കളി കാണാനെത്തിയവര്‍ക്കെല്ലാം നന്ദി.

കുറ്റ്യാടിക്കാരന്‍|Suhair 20 October 2008 at 13:07  

കൊള്ളാം... നല്ല ചിത്രം.

smitha adharsh 20 October 2008 at 13:47  

നല്ല ചിത്രം ...അടിക്കുറിപ്പും കലക്കി..പറഞ്ഞപോലെ കളക്ഷന്‍ എത്ര കിട്ടി?

ചാണക്യന്‍ 20 October 2008 at 14:03  

“ ക്യാമറയെന്തെന്നറിയാത്തവന്‍ എടുത്ത പടങ്ങളാണേ...“
നിരക്ഷരന്‍ മാഷെ ഇനിയെങ്കിലും ആ വരിയെടുത്തു മാറ്റ്....
നന്നായി ആശംസകള്‍
(പൈസ നഹി നഹി)

Sekhar 20 October 2008 at 14:52  

:)

മലമൂട്ടില്‍ മത്തായി 20 October 2008 at 16:03  

പടവും അടികുറിപ്പും കലക്കി.

വേണു venu 20 October 2008 at 16:22  

ഒരു ചാണ്‍ വയറിനു വേണ്ടിയുള്ള ഞാണിന്മേല്‍ കളി. തലക്കെട്ടിനോട് ചിത്രം നീതി പുലര്‍ത്തി
മനോജേ....

Faisal Mohammed 20 October 2008 at 17:00  

superb yaar !

പ്രിയ ഉണ്ണികൃഷ്ണന്‍ 20 October 2008 at 18:10  

എന്തിറ്റ കലക്കന്‍ പടവും അടിക്കുറുപ്പുമാ

Ranjith chemmad / ചെമ്മാടൻ 20 October 2008 at 19:08  

നന്നായി മാസ്റ്റേ.....

Jayasree Lakshmy Kumar 20 October 2008 at 22:06  

യ്യോ... ആ കാഴ്ചക്കൊരു പ്രത്യേക ഭംഗി

ദിലീപ് വിശ്വനാഥ് 20 October 2008 at 22:50  

ചിലന്തിയെപ്പോലും വെറുതെ വിടരുത്...

Lathika subhash 21 October 2008 at 02:34  

അമ്പാടീ,
ഈ അടിക്കുറിപ്പു വായിച്ചപ്പോള്‍
പണ്ട് കോട്ടയം മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡില്‍ ഓരോ ബസ്സിലും കയറി സഹായം ചോദിച്ചിരുന്ന യുവാവായ അന്ധനെ ഓര്‍മ്മ വന്നു.
“രണ്ടു കണ്ണും കാണില്ലല്ലോ അപ്പച്ചാ...
രണ്ടു കണ്ണും കാണില്ലല്ലോ അമ്മച്ചീ....“
ഇത്രയും ഒരു പ്രത്യ്യേക ഈണത്തില്‍ ചൊല്ലിയിട്ട് ശബ്ദം മാറ്റി “ദൈവമേ.........................”
എന്നൊരു നീട്ടാണ്. ഒരിക്കല്‍ കേട്ടവര്‍ ഒരിക്കലും മറക്കാത്ത വിളി.
പത്തിരുപതു കൊല്ലം പിന്നിട്ടിട്ടും ആ വിളി എന്റെ കാതുകളില്‍ മുഴങ്ങുന്നു.

ആഗ്നേയ 21 October 2008 at 05:18  

പടവും അടിക്കുറിപ്പും കലക്കന്‍...

നിരക്ഷരൻ 21 October 2008 at 08:43  

കുറ്റ്യാടിക്കാരന്‍ - :)

സ്മിതാ ആദര്‍ശ് - ഓ.. കളക്ഷന്‍ മോശം :)

ചാണക്യന്‍ - ഇല്ലാ ഇല്ലാ മാറ്റില്ലാ... :)

ശേഖര്‍ - :)
മലമൂട്ടില്‍ മത്തായീ - :)
വേണുജീ - :)

പാച്ചൂ - പാച്ചു പറഞ്ഞാന്‍ എനിക്കൊന്നൊന്നര സന്തോഷമാ.. :)

പ്രിയ ഉണ്ണികൃഷ്ണന്‍ - :)
രജ്ഞിത്ത് ചെമ്മാട് - :)
ലക്ഷമീ - :)

വാല്‍മീകി - ഇല്ല വിടുന്ന പ്രശ്നമില്ല :)

ലതികച്ചേച്ചീ - അടിക്കുറിപ്പ് എഴുതി വന്നപ്പോള്‍ എന്റെ മനസ്സിലും അത്തരം ചില മനുഷ്യക്കോലങ്ങള്‍ മിന്നിമറഞ്ഞു. ചേച്ചിക്ക് ആ മര്‍മ്മം തന്നെ കത്തിയല്ലോ ? നന്ദി :)


ആഗ്നേയ - നന്ദി.

ഞാണിന്മേല്‍ക്കളി കാണാന്‍ വന്ന്‍ ചില്ലറത്തുട്ടുകള്‍ ഇട്ട് തന്ന് പോയ എല്ലാവര്‍ക്കും നന്ദി.

Sarija NS 21 October 2008 at 16:20  

ങ്ഹും... ഇരപിടിക്കാന്‍ വലകെട്ടുന്നവനെ ജീവിക്കാന്‍ വേണ്ടി ഞാണില്‍മേല്‍ക്കളി നടത്തുന്ന പുണ്യാളനാക്കിയല്ലെ? ഇതിന്‍റെ പിന്നില്‍ ഏതോ മുതലാളിത്ത (വിദേശ) ശക്തികളുടെ വെളുത്ത കരങ്ങളുണ്ടെന്ന് ഞാന്‍ ബലമായി സംശയിക്കുന്നു

Sherlock 21 October 2008 at 16:44  

kollam..:)

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP