Sunday, 16 December 2007

6 വയസ്സുകാരിയുടെ വര

റുവയസ്സുകാരി നേഹ പെയിന്റ്‌ ബ്രഷ്ഷില്‍ വരച്ച ചില ചിത്രങ്ങളാണിത്‌. സീനറികളോടാണ്‌ കമ്പം കൂടുതലെന്ന്‌ തോന്നുന്നു. എല്ലാ ചിത്രങ്ങള്‍ക്കും എപ്പോഴും രസകരമായ ചില വിശദീകരണങ്ങളുണ്ടാകും

ഷോപ്പിങ്ങ് സെന്ററിന്റെ പുറകിലുള്ള പുഴയില്‍ അരയന്നങ്ങളെക്കണ്ടുവന്നതിന്റെ ആഫ്‌റ്റര്‍ ഇഫക്‌റ്റാണ്‌ ഈ ചിത്രം.

എപ്പോഴോ കടല്‍ക്കരയില്‍ നിന്നും മടങ്ങിവന്നതിനുശേഷമുള്ള രചന.

ഒരു കൃസ്‌തുമസ്സ് രാത്രി ഇങ്ങ്നെയായിരിക്കുമത്രേ !!

ബുള്‍ഡോസര്‍ മലയിടിക്കാന്‍ പോകുന്നതാണുപോലും.
ഒരു വിന്‍ഡ്‌ മില്ല്.


മറ്റൊരു സീനറി

കുറച്ച്‌ മോഡേണ്‍ കലയാണെന്ന് തോന്നുന്നു.

ഒരു ടെന്‍ഡിനുള്ളില്‍ ലൈറ്റിട്ടാല്‍ ഇങ്ങിനെയാണ്‌ പോലും കാണുക.

മുറ്റത്തെ പൂവന്‍കോഴി.

മീനിനേയും സ്വപ്നം കണ്ടുറങ്ങുന്ന പൂച്ച.

ജുറാസിക്ക്‌ പാര്‍ക്ക്‌ കണ്ടതിന്റെ സൈഡ്‌ ഇഫക്‌റ്റായിരിക്കണം ഈ ചിത്രം.

വീണ്ടും സീനറി.

കലാകാരിതന്നെ, ഉടുപ്പൊക്കെയിട്ട്‌

25 comments:

ശ്രീ 16 December 2007 at 13:07  

നേഹ മോള്‍‌ മിടുക്കിയാട്ടോ.

ആശംസകള്‍‌!

ത്രിശ്ശൂക്കാരന്‍ 16 December 2007 at 13:14  

wowww, amazing.
6 വയസ്സുകാരിയുടെ ചിത്രങ്ങള്‍ ഗംഭീരമായിരിക്കുന്നു. കലാകാരിക്ക് അഭിനന്ദനങ്ങള്‍!
കൂടുതല്‍ പ്രോത്സാഹിപ്പിക്കൂ...
വരച്ച് വളരട്ടെ...

chithrakaran ചിത്രകാരന്‍ 16 December 2007 at 15:19  

നന്നായിരിക്കുന്നു.
കടലാസും,ക്രയോണുകളും കൊടുക്കുക. വാട്ടര്‍ കളറുമാകാം. ആശംസകള്‍!!!

vadavosky 16 December 2007 at 15:48  

നാളെത്തന്നെ ക്രയോണ്‍ കൊടുത്ത്‌ വരപ്പിക്കുക.ആശംസകള്‍

പ്രയാസി 16 December 2007 at 16:41  

“മീനിനേയും സ്വപ്നം കണ്ടുറങ്ങുന്ന പൂച്ച“
മോടെ ഈ ചിത്രമാ കലക്കിയത്..

നേഹ മോളെ.. മിടുക്കീ.. ആ കുഞ്ഞിക്കൈകള്‍ കൊണ്ടു ഇനിയും ഒരുപാടു വരക്കണം കേട്ടൊ..:)

അഭിനന്ദനങ്ങള്‍.!

കുഞ്ഞായി | kunjai 16 December 2007 at 19:03  

നേഹമൊളുടെ ചിത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്നു മെച്ചം ...നല്ലൊരു കലാകാരിയവട്ടെ ...എന്റെ ആശംസകള്‍

ദേവന്‍ 16 December 2007 at 21:19  

പുലിയാണ്. പുലിക്കുട്ടി. ഒത്തിരി വരയ്ക്കണേ.

ശ്രീലാല്‍ 16 December 2007 at 21:23  

മിടുക്കി !!
നിറയെ കടലാസും പെന്‍സിലും കളര്‍ ബോക്സുമളും ക്രയോണുമൊക്കെ കൊടുക്കൂ കൊച്ചു കലാകാരിയുടെ കൈകളില്‍.. ഒരു പാടു കാഴ്ചകള്‍ കാട്ടിക്കൊടുക്കൂ..

വേണു venu 17 December 2007 at 04:41  

മിടുമിടുക്കി.ഇനിയും വര്യ്ക്കട്ടെ.ആശംസകള്‍‍.:)

Sherlock 17 December 2007 at 04:48  

ചിത്രങ്ങള് കൊള്ളാട്ടോ...എന്റെ ആശംസകള് അറിയിക്കണേ.

ആഷ | Asha 17 December 2007 at 04:54  

കൊള്ളാല്ലോ നേഹമോള്‍!

ഹരിശ്രീ 17 December 2007 at 12:19  

മിടുക്കീ..

അഭിനന്ദനങ്ങള്‍!

കൂടുതല്‍ പ്രോത്സാഹിപ്പിക്കൂ...

മയൂര 18 December 2007 at 20:20  

മിടുമിടുക്കി...ഇനിയും വരയ്ക്കൂ.. ആശംസകള്‍‍.:)

un 19 December 2007 at 10:02  

ശരിയാ,പെന്‍സിലും ക്രയോണും കൊടുക്കൂ.. കടലാസില്‍ വരക്കണോ അതോ ചുമരില്‍ വരക്കണോ എന്നൊക്കെ അവള്‍ തന്നെ തീരുമാനിക്കട്ടേ! എന്റെ മകള്‍ക്ക് ചുവരാണ് പ്രിയം! :)

Sharu (Ansha Muneer) 26 December 2007 at 05:07  

സ്നേഹമോള്‍ക്ക് നല്ല ഭാവിയുണ്ട്.... ആശംസകള്‍

അപ്പു ആദ്യാക്ഷരി 26 December 2007 at 09:33  

വളരെ ഇഷ്ടപ്പെട്ടു. മോള്‍ ഇനിയും വരയ്ക്കട്ടെ

നിരക്ഷരൻ 27 December 2007 at 10:53  

ഹായ്.. എത്ര ആന്റിമാരും , അങ്കിളുമാരുമാണ് പ്രോത്സാഹിപ്പിച്ചിരിക്കുന്നത് !!!
നേഹയ്ക്ക് സന്തോഷായി.

ശ്രീ അങ്കിള്‍‌ :-)
സച്ചിന്‍ അങ്കിള്‍‌ :-)

ചിത്രകാരന്‍ അങ്കിള്‍‌ :-)ക്രയോണ്‍‌സിലും , വാട്ടര്‍ കളറിലും ഞാന്‍ വരക്കാറുണ്ട്. അതൊക്കെ പിന്നീടൊരിക്കല്‍ ബൂലോക ആന്റിമാര്‍ക്കും, അങ്കിളുമാര്‍ക്കും അയച്ചുകൊടുക്കാന്‍‍ അച്ഛനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്.

വടവോസ്ക്കി അങ്കിള്‍‌ :-)

പ്രയാസി അങ്കിള്‍‌ :-)പൂച്ചേട പടം അങ്കിളെടുത്തോ.

കുഞ്ഞായി അങ്കിള്‍‌ :-)
ദേവന്‍ അങ്കിള്‍‌ :-)പുലിക്കുട്ടി കടിക്കും. ങ്ങാ...

ശ്രീലാല്‍ അങ്കിള്‍‌ :- അച്ഛന്‍ ഒരുപാട് സ്ഥലങ്ങളൊക്കെ കൊണ്ടുപോയി കാണിക്കാറുണ്ട്. പക്ഷെ കടലാസൊക്കെ ഞാന്‍ കുത്തിവരച്ച് തീര്‍‌ക്കുന്നെന്നും പറഞ്ഞ് ഇടയ്ക്കൊക്കെ വഴക്കും പറയും .

വേണു അങ്കിള്‍‌ :-)
ജിഹേഷ് അങ്കിള്‍‌ :-)
ആഷ ആന്റീ :-)
ഹരിശ്രീ അങ്കിള്‍‌ :-)
മയൂര ആന്റീ :-) :-)ആന്റിക്കൊരു സ്പെഷ്യല്‍ സ്മൈലി.

പേരക്ക അങ്കിള്‍‌ :-) അങ്കിളിന്റെ പേരാണ് എനിക്കേറ്റവും ഇഷ്ടം . ഞാന്‍ ചെറുപ്പം മുതലേ ചുമരിലൊന്നും വരക്കാറില്ലായിരുന്നു. ചുമരില്‍ വരക്കണത് രാജാരവിവര്‍‌മ്മേനപ്പോലത്തെ വല്ല്യ വല്ല്യ ആളുകളാണെന്നാണ്‍് അച്ഛനും അമ്മേം പറേണത് .

ഷാരു ആന്റീ :-)
അപ്പു അങ്കിള്‍‌ :-)

എല്ലാവര്‍ക്കും നന്ദീട്ടോ.
സസ്നേഹം
- നേഹ മനോജ്

മാഹിക്കാരെ ഇതിലെ ഇതിലെ.... 12 January 2008 at 11:27  

നിറങ്ങളേ പാടൂ...
പോരാ.എനിയും ജീവന്‍ തുളുബ്ബണം.ചിത്രങ്ങള്‍ monitor ല്‍ നിന്നും ഇറങ്ങി വരണം. യഥാര്‍ത്ഥമേത് ചിത്രമേത് എന്ന് തിരിച്ചറിയാന്‍ പാടില്ല എന്നൊക്കെ എഴുതണമെന്നുണ്ട്. ഇതൊക്കെ വരച്ചെടുക്കുന്ന പാട് എനിക്കല്ലെ അറിഞ്ഞു കൂടൂ അല്ലെ നേഹേ..

ഗീത 13 January 2008 at 10:36  

ഒരു ഭാവി “ലേഡി രവി വര്‍മ്മ “ ആണെന്ന് തോന്നുന്നു.

ആ ടെന്റിന്റെ ചിത്രം ഭാവനാസമ്പൂര്‍ണം .

Shades 16 January 2008 at 07:17  

excellent pictures, for a six year old...! thank u so much for sharing these..!

Shades 16 January 2008 at 07:20  

picture of the 'tent' and the 'dreaming cat' are the best..! she is so imaginative...!!

മഴവില്ലും മയില്‍‌പീലിയും 24 February 2009 at 08:19  

മിടുക്കി കുട്ടിയുടെ ചിത്രങ്ങള്‍ എല്ലാം നന്നായിരിക്കുന്നു !!

Manoj | മനോജ്‌ 7 April 2009 at 02:37  

കുഞ്ഞു കലാകാരിയുടെ ചിത്രങ്ങളെല്ലാം മനോഹരം! ആശംസകള്‍.

നിഷാർ ആലാട്ട് 25 September 2009 at 12:11  

നേഹ മോളുടെ ചിത്രങളെല്ലാം നന്നായിട്ടുണ്ട്,


ആയിരമായിരം ആശംസകള്‍.

ഇനി ഒരു കൊച്ചു ഫൊടൊ ബ്ലൊഗറേയും

പ്രതീക്ഷിക്കുന്നു .

മോളു അച്ചനോട് പറ ഒന്നു സഹായിക്കൻ ഞങക്ക്

കാന്നാൻ കൊതിയായിട്ടു വയ്യ

സ്നേഹത്തോടെ അങ്കിൽ ആലാടൻ

Sulfikar Manalvayal 31 May 2010 at 22:55  

ഇപ്പോള്‍ എങ്ങിനെ. മോള്‍ കൂടുതല്‍ നന്നായി വരക്കുന്നുണ്ടോ?

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP